Image

മലയാളി യുവാവിനെ മംഗലാപുരത്തു മരിച്ചനിലയില്‍ കണെ്ടത്തി

Published on 11 November, 2012
മലയാളി യുവാവിനെ മംഗലാപുരത്തു മരിച്ചനിലയില്‍ കണെ്ടത്തി
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സ്വദേശിയായ യുവാവിനെ മംഗലാപുരത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണെ്ടത്തി. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിറ്റേക്കടവ് റോഡില്‍ പെരിഞ്ചേരി മാളിയേക്കല്‍ വീട്ടില്‍ പരേതനായ കാസ്പറിന്റെ മകന്‍ നിഷന്‍ (22) ആണ് മരിച്ചത്. 

രാജലക്ഷ്മി ക്രിയേഷന്‍സ് എന്ന ഇവന്റ് മാനേജ്‌മെന്റില്‍ ജോലി ചെയ്യുകയായിരുന്നു. മംഗലാപുരത്ത് ഇവരുടെ ഒപ്പം റോഡ് ഷോയുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ അഞ്ചിന് എത്തിയതായിരുന്നു നിഷന്‍. 30 ദിവസത്തെ ഇവിടുത്തെ ജോലി ഇക്കഴിഞ്ഞ എട്ടിനു തീര്‍ന്നിരുന്നു. തൊട്ടടുത്ത ദിവസം വീട്ടില്‍ പോകണമെന്ന് അധികൃതരെ അറിയിച്ചു അന്നു രാത്രി ഏഴരയോടെ താമസസ്ഥലത്തു നിന്ന് ഇറങ്ങിയ നിഷനെ പത്തിനു പുലര്‍ച്ചെ 1.30ന് മംഗലാപുരം റെയില്‍വേ സ്റ്റേഷനു സമീപം 200 മീറ്റര്‍ അകലത്തില്‍ ഉടലും കഴുത്തും വേര്‍പ്പെട്ട നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണെ്ടത്തുകയായിരുന്നു. പേഴ്‌സില്‍ ഉണ്ടായിരുന്ന ലൈസന്‍സില്‍ നിന്നു തൃപ്പൂണിത്തുറ സ്വദേശിയാണെന്ന് മംഗലാപുരം പോലീസ് കണെ്ടത്തി. തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ആളെ തിരിച്ചറിയുകയാണുണ്ടായത്. 

മൃതദേഹം മംഗലാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ഇന്ന് പുലര്‍ച്ചെ തൃപ്പൂണിത്തുറയില്‍ എത്തിച്ചു. ചത്തീസ്ഗഡിലുള്ള നിഷന്റെ ആന്റി എത്തിയശേഷം സംസ്‌കാരം നടത്തും. അമ്മ: ഷീല. സഹോദരന്‍: നിജന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക