Image

പെലെയെ മെസ്സി മറികടന്നു

Published on 11 November, 2012
പെലെയെ മെസ്സി മറികടന്നു
ബാഴ്‌സലോണ: ഈ സീസണിലെ ഗോള്‍ റെക്കോഡില്‍ ലയണല്‍ മെസ്സി പെലെയെ മറികടന്നു. 2012ല്‍ 76 ഗോളുകള്‍ നേടിയാണ് മെസ്സി പെലെയുടെ 75 ഗോള്‍ എന്ന റെക്കോഡ് തിരുത്തിക്കുറിച്ചത്. കഴിഞ്ഞദിവസത്തെ സ്പാനിഷ് ലീഗില്‍ മല്ലോര്‍ക്കക്കെതിരെ മെസ്സി നേടിയ ഇരട്ട ഗോളുകളാണ് ഫുട്ബാള്‍ ഇതിഹാസത്തിന് അവിസ്മരണീയ നേട്ടമൊരിക്കയത്. മത്സരത്തില്‍ ബാഴ്‌സ 42ന് വിജയം കണ്ടു.

1958 ലായിരുന്നു പെലെ വിവിധ മത്സരങ്ങളിലായി ഒറ്റ വര്‍ഷംകൊണ്ട് 75 ഗോളുകള്‍ നേടി ചരിത്രം രചിച്ചത്. എന്നാല്‍, ഒറ്റ വര്‍ഷം കൊണ്ട് 85 ഗോള്‍ എന്ന മുള്ളറുടെ 1972ലെ റെക്കോര്‍ഡ് ഇപ്പോഴും തകര്‍ക്കപ്പെട്ടിട്ടില്ല.

പെലെയെ മെസ്സി മറികടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക