Image

ഒബാമയെപ്പോലെ മന്‍മോഹന്‍സിംഗിന് വീണ്ടും അധികാരത്തിലെത്താനാകില്ലെന്ന് ബുദ്ധദേവ്

Published on 11 November, 2012
ഒബാമയെപ്പോലെ മന്‍മോഹന്‍സിംഗിന് വീണ്ടും അധികാരത്തിലെത്താനാകില്ലെന്ന് ബുദ്ധദേവ്
ഹൗറ: തന്റെ സുഹൃത്ത് ഒബാമയെപ്പോലെ മന്‍മോഹന്‍സിംഗിന് വീണ്ടും അധികാരത്തിലെത്താനാകില്ലെന്ന് ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. സിഐടിയുവിന്റെ സംസ്ഥാന സമ്മേളനം ഹൗറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേന്ദ്രസര്‍ക്കാര്‍ യുഎസ് അനുകൂല സാമ്പത്തിക നയങ്ങളാണ് പിന്തുടരുന്നതെന്ന് പറഞ്ഞ ബുദ്ധദേവ് ഇത്തരം നയങ്ങള്‍ വെച്ച് മന്‍മോഹന്‍ സിംഗിന് വീണ്ടും അധികാരത്തിലെത്താനാകില്ലെന്നും പറഞ്ഞു. പണക്കാരെ പ്രീണിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും ബുദ്ധദേവ് ഭട്ടാചാര്യ കുറ്റപ്പെടുത്തി. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് തൊഴിലില്ലായ്മ വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക