Image

ട്രെയിനില്‍ മലയാളി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതായി പരാതി

Published on 11 November, 2012
ട്രെയിനില്‍ മലയാളി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതായി പരാതി
പാലക്കാട്: ട്രെയിനില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. വെള്ളിയാഴ്ച രാത്രി കാരക്കല്‍ ണ്ട എറണാകുളം ടീ ഗാര്‍ഡന്‍ എക്‌സ്പ്രസില്‍ ദീപാവലി അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന തമിഴ്‌നാട് നാമക്കല്ലിലെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥികളും ഇടുക്കി സ്വദേശികളുമായ സോബിന്‍, അതുല്‍, ജോബിറ്റ് എന്നിവര്‍ക്ക് ട്രെയിനില്‍ മര്‍ദനമേറ്റതായി പരാതി.

ഇവരെ പോത്തന്നൂരില്‍ നിന്നു കയറിയ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയശേഷം ആക്രമികള്‍ ഇറങ്ങിപ്പോയതായും വിദ്യാര്‍ത്ഥികള്‍ പോലീസിനോട് പറഞ്ഞു. കോളജിലെതന്നെ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് മര്‍ദിച്ചതെന്ന് ഇവരുടെ പരാതിയില്‍ പറയുന്നു. മുന്‍പ് കോളജില്‍ നടന്ന അക്രമത്തില്‍ സീനിയേഴ്‌സിനെതിരെ പരാതി നല്‍കിയതാണ് മര്‍ദനകാരണമത്രെ. പരുക്കേറ്റ മൂന്നുപേരും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ട്രെയിനില്‍ മലയാളി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതായി പരാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക