Image

ഇന്ത്യാപാക് ലോകകപ്പ് ഫൈനല്‍ മല്‍സരം ഒത്തുകളിയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

Published on 11 November, 2012
ഇന്ത്യാപാക് ലോകകപ്പ് ഫൈനല്‍ മല്‍സരം ഒത്തുകളിയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി : 2011 ലോകകപ്പിലെ ഇന്ത്യാ പാകിസ്ഥാന്‍ സെമിഫൈനല്‍ മത്സരം ഒത്തുകളിയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനായ എഡ് ഹോകിന്‍സാണ് വിവാദ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഹോകിന്‍സിന്റെ'ബുക്കീ, ഗാംബ്ലര്‍, ഫിക്‌സര്‍, സ്‌പൈ: ജേര്‍ണി റ്റു ദി കറപ്റ്റ് ഹാര്‍ട്ട് ഓഫ് ക്രിക്കറ്റേഴ്‌സ് അണ്ടര്‍ വേള്‍ഡ്' എന്ന പുസ്തകത്തില്‍ വാതുവെപ്പിനെ കുറിച്ച് വെളിപ്പെടുത്തിയ വാര്‍ത്ത ഡെയ്‌ലി മെയിലാണ് പ്രസിദ്ധീകരിച്ചത്

ഇന്ത്യന്‍ വാതുവയ്പുകാരന്‍ പാര്‍ത്ഥിവില്‍ നിന്നും കളി പ്രവചിച്ചു കൊണ്ടുള്ള ട്വിറ്റര്‍ സന്ദേശം ലഭിച്ചെന്നാണ് ഹോക്കിന്‍സിന്റെ വെളിപ്പെടുത്തല്‍

സെമിഫൈനല്‍ മത്സരത്തില്‍ 29 റണ്‍സിന് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. 85 റണ്‍സെടുത്ത സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു മാന്‍ ഓഫ് ദ മാച്ച്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 231 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30നാണ് മൊഹാലിയില്‍ ഇന്ത്യാ പാകിസ്ഥാന്‍ സെമിഫൈനല്‍ മത്സരം നടന്നത്. വാതുവെപ്പ് നടത്തുന്നതിനായി പ്രമുഖ ബോളിവുഡ് നടിയെയാണ് ഉപയോഗിച്ചതെന്നും ഹോകിന്‍സ് വ്യക്തമാക്കുന്നുണ്ട്.

അതേസമയം വാര്‍ത്ത ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നിഷേധിച്ചു. വാതുവെപ്പ് നടന്നതിന് യാതൊരു വിധത്തിലുള്ള തെളിവുകളും ലഭിച്ചിട്ടില്ലെന്ന് ഐസിസി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ തലവന്‍ ഇജാസ് ബട്ട് രംഗത്തെത്തി. 

ഇന്ത്യാപാക് ലോകകപ്പ് ഫൈനല്‍ മല്‍സരം ഒത്തുകളിയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക