Image

അസാഞ്ജിനെ എംബസിയില്‍നിന്ന് മാറ്റണമെന്ന് അഭിഭാഷകന്‍

Published on 11 November, 2012
അസാഞ്ജിനെ എംബസിയില്‍നിന്ന് മാറ്റണമെന്ന് അഭിഭാഷകന്‍
മെക്‌സിക്കോ സിറ്റി: ആരോഗ്യസ്ഥിതി മോശമായതിനാല്‍ വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ എത്രയുംവേഗം ലണ്ടനിലെ ഇക്വഡോര്‍ എംബസി കെട്ടിടത്തില്‍നിന്ന് മാറ്റണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എംബസിയിലെ ചെറിയ മുറിയില്‍ താമസം തുടരുന്നത് അസാഞ്ജിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

സ്വീഡനില്‍ വിചാരണ നേരിടാന്‍ അദ്ദേഹം തയ്യാറാണ്. സുരക്ഷ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാനഭംഗക്കേസിന്റെ വിചാരണയ്ക്കായി സ്വീഡന് കൈമാറുമെന്ന ആശങ്കയെ തുടര്‍ന്നാണ് അസാഞ്ജ് നേരത്തെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. കേസ് കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തന്നെ അമേരിക്കയ്ക്ക് കൈമാറുമോയെന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്. ചാരവൃത്തിക്കാണ് അമേരിക്കയില്‍ അസാഞ്ജിനെതിരെ കേസ്.

അസാഞ്ജിനെ എംബസിയില്‍നിന്ന് മാറ്റണമെന്ന് അഭിഭാഷകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക