Image

കോയമ്പത്തൂരിനടുത്ത് ബസ് അപകടം:മരിച്ചവരില്‍ കട്ടപ്പന സ്വദേശി ബസ് െ്രെഡവറും

Published on 11 November, 2012
കോയമ്പത്തൂരിനടുത്ത് ബസ് അപകടം:മരിച്ചവരില്‍ കട്ടപ്പന സ്വദേശി ബസ് െ്രെഡവറും
കോയമ്പത്തൂര്‍: ബാംഗ്ലൂരില്‍നിന്ന് കൊട്ടാരക്കരയിലേക്കുവന്ന സ്വകാര്യ ബസ് സേലം കോയമ്പത്തൂര്‍ ഹൈവേയിലെ പെരുന്തുറയില്‍ അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ബസ് െ്രെഡവര്‍ കട്ടപ്പന സ്വദേശി പ്രിന്‍സാണ് മരിച്ച ഒരാള്‍. മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. എട്ടുപേര്‍ക്ക് പരിക്കേറ്റു. 

ഞായറാഴ്ച പുലര്‍ച്ചെ 2.30 നാണ് അപകടം നടന്നത്. സിമന്റുമായി പോയ ലോറിക്ക് പിന്നില്‍ ബസ് ഇടിച്ചു. ബസ്സിലെ യാത്രക്കാരില്‍ ഏറെയും മലയാളികള്‍ ആയിരുന്നു. പരിക്കേറ്റവരെ കോയമ്പത്തൂരിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. പാലക്കാട്, തൃശ്ശൂര്‍ വഴി കൊട്ടാരക്കരയിലേക്കുള്ള യാത്ര എന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.

കോയമ്പത്തൂരിനടുത്ത് ബസ് അപകടം:മരിച്ചവരില്‍ കട്ടപ്പന സ്വദേശി ബസ് െ്രെഡവറും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക