Image

എസ്‌.എം.സി.സി ഭാരത സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 27 August, 2011
എസ്‌.എം.സി.സി ഭാരത സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ലോസ്‌ആഞ്ചലസ്‌: കാലിഫോര്‍ണിയയിലെ സാന്റാ അന്നായിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കാത്തലിക്‌ കോണ്‍ഗ്രസിന്റെ (എസ്‌.എം.സി.സി) ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

വി. കുര്‍ബാനയ്‌ക്കുശേഷം പള്ളിയങ്കണത്തില്‍ ചേര്‍ന്ന ആഘോഷപരിപാടികളുടെ മുന്നോടിയായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വര്‍ണ്ണശബളമായ ഘോഷയാത്ര ഉണ്ടായിരുന്നു.

ഭാരത്‌ മാതാ, ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, വിശുദ്ധ മാതാവ്‌, വിശുദ്ധ അല്‍ഫോന്‍സാമ്മ എന്നിവരുടെ വേഷങ്ങളില്‍ ഇടവകയിലെ കുട്ടികളായ ആന്‍ഡ്രിയാ തോമസ്‌, കൃപാ മേരി സജി, അഭിജിത്‌ ജോസ്‌, ജോണ്‍ ജോര്‍ജ്‌, മരിയാ ലിസ്‌ ജിമ്മി, ലിസ്‌ മരിയാ ജോഷി തുടങ്ങിയവര്‍ അണിനിരന്നു.

അമേരിക്കന്‍ പതാക വഹിച്ചുകൊണ്ട്‌ ട്രാവിസ്‌ തോമസും, ഇന്ത്യന്‍ പതാകയേന്തി മൈക്കിള്‍ ഏബ്രഹാമും ഘോഷയാത്ര നയിച്ചു.

ഇടവക വികാരിയും എസ്‌.എം.സി.സി സ്‌പിരിച്വല്‍ ഡയറക്‌ടറുമായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ സന്ദേശം നല്‍കി.

ബ. അച്ചന്‍ തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഭാരതീയര്‍ക്ക്‌ സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും സൗഹൃദത്തിന്റേയും പുതിയ നാളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകകയും ആശംസകള്‍ നേരുകയും ചെയ്‌തു.

മരിയാ ലിസ്‌ ജിമ്മി ഹിന്ദിയില്‍ ആലപിച്ച ഗാനം ഏവരിലും കൗതുകമുണര്‍ത്തി. സിബല്‍ ജോസിന്റെ നേതൃത്വത്തില്‍ ബിന്ദു മാത്യു, ഷാരോണ്‍ ജസ്റ്റിന്‍, ലാലി ബെന്നി, എല്‍സി ജോര്‍ജ്‌, ഫോണ്‍സി ജോഷി എന്നിവര്‍ ദേശഭക്തിഗാനവും ദേശീയഗാനവും ആലപിച്ചു. ഗാനങ്ങളുടെ ഇംഗ്ലീഷ്‌ പരിഭാഷ ഷെറിന്‍ ആലപിക്കുകയുണ്ടായി.

ഷാജി തോമസ്‌ നയിച്ച ചെണ്ടമേളം ഘോഷയാത്ര ഗംഭീരമാക്കി. ജോസുകുട്ടി പാമ്പാടിയുടെ നേതൃത്വത്തില്‍ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

എം.സിയായി പ്രവര്‍ത്തിച്ച ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോണ്‍സണ്‍ വണ്ടനാംതടത്തില്‍ സ്വാഗതവും എസ്‌.എം.സി.സി നാഷണല്‍ ട്രഷറര്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി നന്ദിയും പറഞ്ഞു.

ജോര്‍ജ്‌ യോഹന്നാന്‍, രാജു ഏബ്രഹാം, സജി തോമസ്‌, ജിമ്മി ജോസഫ്‌, ബ്രിജിറ്റ്‌ ലാല്‍, എലിസബത്ത്‌ ജോസഫ്‌, സെബാസ്റ്റ്യന്‍ വെള്ളൂക്കുന്നേല്‍ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ടോമി പുല്ലാപ്പള്ളില്‍ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി. ജോര്‍ജുകുട്ടി പുല്ലാപ്പള്ളി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
എസ്‌.എം.സി.സി ഭാരത സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക