Image

കൊച്ചിയില്‍ 16 ബംഗ്ലാദേശികള്‍ പിടിയില്‍

Published on 11 November, 2012
കൊച്ചിയില്‍ 16 ബംഗ്ലാദേശികള്‍ പിടിയില്‍
കൊച്ചി: പാസ്‌പോര്‍ട്ടും യാത്രാരേഖകളുമില്ലാതെ താമസിച്ചിരുന്ന 16 ബംഗ്ലാദേശികളെ പോലീസ് പിടികൂടി. രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയില്‍ നിന്നും ഇവരെ പിടികൂടിയത്. 

അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇവരുടെ താമസം. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നും ബംഗ്ലാദേശിലേക്ക് നിരവധി കോളുകള്‍ വിളിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പശ്ചിമബംഗാള്‍ സ്വദേശികളാണെന്ന വ്യാജരേഖകളും ഇവരില്‍ നിന്നുംപിടിച്ചെടുത്തിട്ടുണ്ട്. 

സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ ചോദ്യം ചെയ്തു. ഇവരോടൊപ്പം വ്യക്തമായ വിലാസം പറയാത്ത 16 പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

പാസ്‌പോര്‍ട്ട് ആക്ട്, ഫോറിനേഴ്‌സ് ആക്ട് എന്നീ നിയമങ്ങള്‍ പ്രകാരം ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക