Image

ഇന്ത്യ ഭരിക്കുന്നത്‌ കോര്‍പറേറ്റ്‌ ഭീമന്മാര്‍: അരുന്ധതി റോയ്‌

Published on 11 November, 2012
ഇന്ത്യ ഭരിക്കുന്നത്‌ കോര്‍പറേറ്റ്‌ ഭീമന്മാര്‍: അരുന്ധതി റോയ്‌
ഷാര്‍ജ: ഇന്ത്യ ഭരിക്കുന്നത്‌ കോര്‍പറേറ്റ്‌ ഭീമന്മാര്‍ ആണെന്നും അത്തരം ഒന്നോ രണ്ടോ സ്ഥാപനങ്ങള്‍ വിചാരിച്ചാല്‍ നിമിഷങ്ങള്‍ക്കം രാജ്യം നിശ്ചലമാകുമെന്നും പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്‌പറഞ്ഞു. ഇന്ത്യയില്‍ കോര്‍പറേറ്റുകള്‍ എല്ലാ മേഖലകളിലും നിക്ഷേപം നടത്തുന്നത്‌ നിയന്ത്രിക്കേണ്ടത്‌ അനിവാര്യമാണ്‌. അമേരിക്കയില്‍ പോലും ഇത്‌ അനുവദനീയമല്ല. 19ലധികം ദൃശ്യശ്രാവ്യഅച്ചടി മാധ്യമങ്ങളെ വരെ നിയന്ത്രിക്കുന്ന കോര്‍പറേറ്റ്‌ ഭീമന്മാരുണ്ട്‌ ഇന്ത്യയില്‍. ജനങ്ങള്‍ എന്ത്‌ അറിയണം എന്ന്‌ വരെ കുത്തകകള്‍ തീരുമാനിക്കുന്ന സ്ഥിതിയാണ്‌. ഉപ്പ്‌ തൊട്ട്‌ വിമാനം വരെ നിര്‍മിക്കാനുള്ള കുത്തക ചില കമ്പനികള്‍ക്ക്‌ മാത്രമായി നല്‍കിയിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

പണം ഉണ്ടെങ്കില്‍ എന്തുമാകാമെന്ന അവസ്ഥയും കൂട്ടക്കൊലക്ക്‌ നേതൃത്വം നല്‍കുന്നയാള്‍ സംസ്ഥാനം ഭരിക്കുന്നത്‌ പോലെയുള്ള അപകടകരമായ ജനാധിപത്യവുമാണ്‌ ഇന്ത്യയിലേതെന്നും അരുന്ധതി ചൂണ്ടിക്കാട്ടി. ജനസംഖ്യയുടെ 60 ശതമാനം ദരിദ്രരാണ്‌. അവര്‍ക്കെതിരെ വിലക്കയറ്റം അടക്കമുള്ള യുദ്ധപ്രഖ്യാപനം നടത്തുകയാണ്‌ ഭരണകൂടം. ഇതൊന്നും പരിഹരിക്കാതെ ആണവനിലയങ്ങള്‍ പണിയുന്നതിനാണ്‌ ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്‌. ദൈനംദിന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്ത രാജ്യം ആണവ മാലിന്യങ്ങള്‍ എന്തുചെയ്യുമെന്ന്‌ ചിന്തിക്കണം. അമേരിക്കയുടെ വിനീത സേവകനാകാന്‍ അതീവ താല്‍പര്യം കാണിക്കുന്നൊരാള്‍ പ്രധാനമന്ത്രിയായ രാജ്യത്ത്‌ നിന്ന്‌ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തില്‍ പങ്കെടുക്കാനെത്തിയ അവര്‍ ഇന്ത്യന്‍ പവലിയനില്‍ മീറ്റ്‌ ദി പ്രസ്‌ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
ഇന്ത്യ ഭരിക്കുന്നത്‌ കോര്‍പറേറ്റ്‌ ഭീമന്മാര്‍: അരുന്ധതി റോയ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക