Image

ആരോഗ്യവികസന പദ്ധതികള്‍ക്ക് രാജാവിന്‍െറ അംഗീകാരം

Published on 10 November, 2012
ആരോഗ്യവികസന പദ്ധതികള്‍ക്ക് രാജാവിന്‍െറ അംഗീകാരം
ജിദ്ദ: ജിദ്ദ, ത്വാഇഫ് എന്നിവിടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിന് സ്ഥലം നിര്‍ണയിക്കാനും സഹായം നല്‍കാനും സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് നിര്‍ദേശം നല്‍കി. ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല അല്‍റബീഅ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏകദേശം 4,509,300 ചതു.മീറ്റര്‍ സ്ഥലം ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് ഏറ്റെടുക്കാനാണ് നിര്‍ദേശം. ത്വാഇഫിലെ കിങ് ഫൈസല്‍ ആശുപത്രിയുടെ കിഴക്ക് ഭാഗത്ത് കുട്ടികളുടെ ആശുപത്രിക്കും മെഡിക്കല്‍ സിറ്റിയുടെ പൂര്‍ത്തീകരണത്തിനും 3,00,000 ചതു.മീറ്ററും, ത്വാഇഫ് യൂണിവേഴ്സിറ്റിക്കടുത്ത് മാനസിക, മയക്ക്മരുന്ന് ചികില്‍സ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവക്കായി 40,00,000 ചതു.മീറ്റര്‍ സ്ഥലവും ഏറ്റെടുക്കും. ജിദ്ദ നോര്‍ത്ത് ആശുപത്രിക്ക് സമീപം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രി നിര്‍മിക്കുന്നതിന് 1,16,000 ചതു.മീറ്ററും ജിദ്ദ കണ്ണാശുപത്രിക്ക് കീഴില്‍ 9600 ചതു.മീറ്ററില്‍ 200 ബെഡുകളോട് കൂടിയ മെഡിക്കല്‍ ടവര്‍ നിര്‍മിക്കുന്നതിനും കിങ് ഫഹദ് ആശുപത്രിയുടെ വടക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളില്‍ 80,500 ചതു.മീറ്ററില്‍ സ്ഥലമെടുത്ത് വികസിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യസേവന രംഗത്ത് അബ്ദുല്ല രാജാവ് കാണിക്കുന്ന അതീവ താല്‍പര്യത്തിന് ആരോഗ്യമന്ത്രി നന്ദി രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക