Image

100 വര്‍ഷംകൊണ്ട്‌ ക്‌നാനായ സമൂഹം അത്ഭുതാവഹമായ വളച്ച നേടി: മന്ത്രി

Published on 27 August, 2011
100 വര്‍ഷംകൊണ്ട്‌ ക്‌നാനായ സമൂഹം അത്ഭുതാവഹമായ വളച്ച നേടി: മന്ത്രി
കോട്ടയം: നൂറ്‌ വര്‍ഷംകൊണ്ട്‌ ക്‌നാനായ സമൂഹം അദ്‌ഭുതാവഹമായ വളച്ച നേടാനായെന്നു മന്ത്രി കെ.സി ജോസഫ്‌. ലോകമെമ്പാടും വ്യാപിച്ച ഈ സമൂഹം തങ്ങളുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കാന്‍ പ്രത്യേകതാത്‌പര്യമെടുക്കുന്നതായും മന്ത്രി പറഞ്ഞു.

സഭയുടെ കൂട്ടായ്‌മയോടു ചേര്‍ന്നുവളരുവാന്‍ ക്‌നാനായക്കാര്‍ എന്നും ശ്രമിച്ചിരുന്നുവെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച കോട്ടയം രൂപതാധ്യക്ഷന്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ പറഞ്ഞു. മാര്‍ കുര്യാക്കോസ്‌ കുന്നശേരി അനുഗ്രഹപ്രഭാഷണം നടത്തി.

കെ.സുരേഷ്‌ കുറുപ്പ്‌ എംഎല്‍എ, കെസിസി ജനറല്‍ സെക്രട്ടറി പ്രഫ.ബാബു പൂഴിക്കുന്നേല്‍, കെസിസിഎന്‍എ പ്രസിഡന്റ്‌ ഷീന്‍സ്‌ ആകശാല, യുകെകെസിഎ ജനറല്‍ സെക്രട്ടറി സ്റ്റെബി ചെറിയാക്കല്‍, കെസിസി (മിഡില്‍ ഈസ്റ്റ്‌) അഡൈ്വസര്‍ ജോപ്പന്‍ ഫിലിപ്‌ മണ്ണാട്ടുപറമ്പില്‍, മുംബൈ ക്‌നാനായ സൊസൈറ്റി പ്രസിഡന്റ്‌ ജോസ്‌ തോമസ്‌ വിരുത്തക്കുളങ്ങര മാര്‍ ജോസഫ്‌ പണ്‌ടാരശേരിയില്‍, ഫാ.തോമസ്‌ ആദോപ്പിള്ളില്‍ എന്നിവര്‍ സംസാരിച്ചു.

രാവിലെ നടന്ന സിമ്പോസിയം വികാരി ജനറാള്‍ മോണ്‍.മാത്യു ഇളപ്പാനിക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. ഗവ.അഡീഷണല്‍ സെക്രട്ടറി പി.കെ തോമസ്‌ പട്ടാറുകുഴി അധ്യക്ഷത വഹിച്ചു, കെസിഡബ്ലിയുഎ അതിരൂപത ട്രഷറര്‍ ലീലാമ്മ തോമസ്‌, ടോമി കൊച്ചാനായില്‍, സൈമണ്‍ ആറുപറയില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ മോണ്‍ എബ്രഹാം മുത്തോലത്ത്‌, ഷീന്‍സ്‌ ആകശാല(യുഎസ്‌) ഐന്‍സ്റ്റിന്‍ വാലയില്‍(യൂറോപ്പ്‌) രാജു ഓരിക്കല്‍ (മിഡില്‍ ഈസ്റ്റ്‌) മാത്യു മത്തായി (ഡെല്‍ഹി) ജോര്‍ജ്‌ നെല്ലാമറ്റം (ഡികെസിസി) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക