Image

നൈജീരിയയില്‍ യു.എന്‍. എംബസിക്ക്‌ സമീപം ബോംബാക്രമണം: 18 മരണം

Published on 26 August, 2011
നൈജീരിയയില്‍ യു.എന്‍. എംബസിക്ക്‌ സമീപം ബോംബാക്രമണം: 18 മരണം
അബൂജ: നൈജീരിയയുടെ തലസ്ഥാനമായ അബൂജയില്‍ സ്ഥിതിചെയ്യുന്ന യു.എന്‍. എംബസിക്ക്‌ സമീപമുണ്ടായ കാര്‍ബോംബ്‌ സ്‌ഫോടനത്തില്‍ 18 പേര്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന്‌ യു.എന്‍. എംബസി കെട്ടിടം അടച്ചിട്ടു. ചാവേര്‍ സ്‌ഫോടനമാണ്‌ നടന്നതെന്ന്‌ പോലീസ്‌ പറഞ്ഞു.കെട്ടിടത്തില്‍ 400 ഓളം ജീവനക്കാര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്‌. കെട്ടിടത്തില്‍ നിന്ന്‌ പുറത്തേക്ക്‌ പോകുന്ന ഗെയ്‌റ്റിന്‌ സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലാണ്‌ ബോംബ്‌ സ്ഥാപിച്ചിരുന്നത്‌. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക