Image

വിമലാരാമന്‍ ബോളിവുഡിലേക്ക്

Published on 09 November, 2012
വിമലാരാമന്‍ ബോളിവുഡിലേക്ക്
വിമല രാമന്‍ ബോളിവുഡിലേക്ക്. ഹാദ് അലി അബ്രാറിന്റെ 'ആഫ്ര തഫാരി'യും അന്‍കുഷ് ഭട്ടിന്റെ 'മുംബയ് മിററു'മാണ് നടി വേഷമിടുന്ന ബോളിവുഡ് ചിത്രങ്ങള്‍. 'ആഫ്ര തഫാരി'യില്‍ ഗോവിന്ദയുടെ നായികയായാണ് വിമല എത്തുന്നത്. 'മുംബയ് മിററി'ലാവട്ടെ ഒരു ജേര്‍ണലിസ്റ്റിനെയാണ് നടി അവതരിപ്പിക്കുന്നത്. പ്രണയകാലം എന്ന സിനിമയിലൂടെയാണ് വിമല മലയാളികള്‍ക്ക് സുപരിചിതയായത്.

തെന്നിന്ത്യയിലെ നാലു ഭാഷകളിലും അഭിനയിച്ച വിമല ബി ടൗണില്‍ തിളങ്ങാനാവുമെന്ന പ്രതീക്ഷയിലാണ്. ബഡ്ജറ്റിന്റെ കാര്യമൊഴിച്ചു നിര്‍ത്തിയാല്‍ തെന്നിന്ത്യയും ഹിന്ദി സിനിമയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നാണ് വിമലയുടെ അഭിപ്രായം. പല ഭാഷകളിലും അഭിനയിച്ചിട്ടുള്ളതിനാല്‍ താന്‍ ഏതു നാട്ടുകാരിയാണെന്ന് സിനിമാമേഖലയിലെ പലര്‍ക്കും അറിയില്ലെന്ന് വിമല പറയുന്നു. 

ചില സ്ഥലങ്ങളില്‍ ഷൂട്ടിങ്ങിന് ചെല്ലുമ്പോള്‍ മലയാളിയാണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ താന്‍ തമിഴ്‌നാട്ടുകാരിയാണ്. വളര്‍ന്നതെല്ലാം പുറത്തായിരുന്നുവെന്നും നടി പറയുന്നു. വിദേശത്ത് വളര്‍ന്നതിനാല്‍ എല്ലാ ഇന്ത്യന്‍ ഭാഷകളും തനിക്ക് ഒരുപോലെയാണ് അനുഭവപ്പെടാറുള്ളതെന്നും വിമല പറഞ്ഞു.

ജോദ അക്ബര്‍ പോലുള്ള സിനിമകളെ പ്രണയിക്കുന്ന വിമല അത്തരമൊരു ചിത്രം തന്നെ തേടിയും എത്തുമെന്ന പ്രതീക്ഷയിലാണ്. ബി ടൗണിലെ എല്ലാ ഖാന്‍മാര്‍ക്കും കപൂര്‍മാര്‍ക്കും ഒല്ലം അഭിനയിക്കണമെന്നതും തന്റെ മോഹമാണെന്ന് വിമല പറയുന്നു. 

വിമലാരാമന്‍ ബോളിവുഡിലേക്ക്വിമലാരാമന്‍ ബോളിവുഡിലേക്ക്വിമലാരാമന്‍ ബോളിവുഡിലേക്ക്വിമലാരാമന്‍ ബോളിവുഡിലേക്ക്വിമലാരാമന്‍ ബോളിവുഡിലേക്ക്വിമലാരാമന്‍ ബോളിവുഡിലേക്ക്വിമലാരാമന്‍ ബോളിവുഡിലേക്ക്വിമലാരാമന്‍ ബോളിവുഡിലേക്ക്വിമലാരാമന്‍ ബോളിവുഡിലേക്ക്വിമലാരാമന്‍ ബോളിവുഡിലേക്ക്വിമലാരാമന്‍ ബോളിവുഡിലേക്ക്വിമലാരാമന്‍ ബോളിവുഡിലേക്ക്വിമലാരാമന്‍ ബോളിവുഡിലേക്ക്വിമലാരാമന്‍ ബോളിവുഡിലേക്ക്വിമലാരാമന്‍ ബോളിവുഡിലേക്ക്വിമലാരാമന്‍ ബോളിവുഡിലേക്ക്വിമലാരാമന്‍ ബോളിവുഡിലേക്ക്വിമലാരാമന്‍ ബോളിവുഡിലേക്ക്വിമലാരാമന്‍ ബോളിവുഡിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക