Image

ജന്‍ലോക്‌പാല്‍ ബില്ല്‌ പാര്‍ലമെന്റില്‍ നാളെ ചര്‍ച്ച ചെയ്യും

Published on 26 August, 2011
ജന്‍ലോക്‌പാല്‍ ബില്ല്‌ പാര്‍ലമെന്റില്‍ നാളെ ചര്‍ച്ച ചെയ്യും
ന്യൂദല്‍ഹി: പതിനൊന്ന്‌ ദിവസമായി തുടരുന്ന അണ്ണാ ഹസ്സാരെയുടെ നിരാഹാരസമരത്തിന്റെ പശ്ചാത്തലത്തില്‍ ജന്‍ലോക്‌പാല്‍ ബില്ല്‌ സംബന്ധിച്ച്‌ നാളെ പാര്‍ലമെന്റ്‌ ചര്‍ച്ച ചെയ്യും.ഇന്നു രാവിലെ ചര്‍ച്ചയ്‌ക്ക്‌ മൂന്ന്‌ കോണ്‍ഗ്രസ്‌ എം.പിമാര്‍ ലോക്‌സഭാ സ്‌പീക്കര്‍ക്ക്‌ നോട്ടീസ്‌ നല്‍കി. സ്‌ഞജയ്‌ നിരുപം, അനു ടണ്‌ഠന്‍, ജഗദാംബിക പാല്‍ എന്നിവരാണ്‌ ആവശ്യപ്പെട്ട്‌ സ്‌പീക്കര്‍ മീരാ കുമാറിന്‌ നോട്ടീസ്‌ നല്‍കിയത്‌.

അണ്ണാ ഹസ്സാരെയുടെ ആവശ്യങ്ങള്‍  ലോക്‌പാല്‍ ബില്ലിന്റെ നാല്‌ കരട്‌ രൂപങ്ങളും ചര്‍ച്ച ചെയ്യാനാണ്‌ സര്‍ക്കാര്‍ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക