ഹസ്സാരെയുടെ ജന ലോക്പാല്‍ ബില്‍ പാസാക്കരുത്: അഡ്വാനി
Published on 26 August, 2011
ന്യൂഡല്‍ഹി: അണ്ണാ ഹസാരെ കൊണ്ടുവന്ന ജന ലോക്പാല്‍ ബില്ലിന് ഒരുപാട്
ന്യൂനതകളുണ്ടെന്നും ബില്‍ പാര്‍ലമെന്റ് പാസാക്കരുതെന്നും മുതിര്‍ന്ന ബിജെപി
നേതാവ് എല്‍.കെ.അഡ്വാനി പ്രസ്താവിച്ചു.
ബില്ലിലെ ന്യൂനതകളെക്കുറിച്ച്
ധനമന്ത്രി പ്രണാബ് മുഖര്‍ജിയെയും അറിയിച്ചു. ന്യൂനതകളെക്കുറിച്ച് ഹസാരെ സംഘത്തെ
ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അഡ്വാനി പറഞ്ഞു. അതിനാല്‍ ഭേതഗതികള്‍ക്ക് ശേഷമേ
ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാവൂ എന്നും അഡ്വാനി ആവശ്യപ്പെട്ടു. ഐഐടി
വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് അഡ്വാനി ഇക്കാര്യം
പറഞ്ഞത്.
ഇതിനിടെ അണ്ണാ ഹസ്സാരെയുടെ സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍
എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല