Image

സുവിശേഷ പ്രാസംഗികര്‍ ടിനു ജോര്‍ജും ഫിന്നി സ്റ്റീഫനും ബ്രിസ്ബനില്‍

ഫില്‍സി തോമസ് Published on 08 November, 2012
സുവിശേഷ പ്രാസംഗികര്‍ ടിനു ജോര്‍ജും ഫിന്നി സ്റ്റീഫനും ബ്രിസ്ബനില്‍
ബ്രിസ്ബന്‍: ബ്രിസ്ബന്‍ വര്‍ഷിപ്പ് സെന്റര്‍ ഒരുക്കുന്ന ക്രിസ്തീയ ആരാധനയില്‍  പ്രസിദ്ധ സുവിശേഷ പ്രാസംഗികരായ ടിനു ജോര്‍ജ്, ഫിന്നി സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുക്കും.

നവംബര്‍ 11, 12, 19 തിയതികളില്‍ 459 അനര്‍ലി റോഡിലുള്ള ചര്‍ച്ച് ഓഫ്  ക്രൈസ്റ്റ് ഹാളിലാണ് പരിപാടികള്‍. 11-ന് വൈകുന്നേരം 6 മുതല്‍ 9 വരെ നടക്കുന്ന പ്രഥമ സമ്മേളനത്തില്‍ പാസ്റ്റര്‍ ടിനു ജോര്‍ജ് നേതൃത്വം നല്‍കും. 12-ന് രാവിലെ 10 മുതല്‍ 12 വരെ കുടുംബ കൂട്ടായ്മ വൈകുന്നേരം 6 മുതല്‍ 9 വരെ വിടുതല്‍ ശുശ്രൂഷ.

19ന് വൈകുന്നേരം ആറിന് ആരംഭിക്കുന്ന ശുശ്രൂഷയ്ക്ക് പാസ്റ്റര്‍ ഫിന്നി സ്റ്റീഫന്‍ സാമുവല്‍ നേതൃത്വം നല്‍കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :
പാസ്റ്റര്‍. ജസ്‌വിന്‍ മാത്യുസ്-0451665431, 31626707



സുവിശേഷ പ്രാസംഗികര്‍ ടിനു ജോര്‍ജും ഫിന്നി സ്റ്റീഫനും ബ്രിസ്ബനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക