Image

പരുമല തിരുമേനിയുടെ നാമത്തില്‍ പുതിയ ഇടവക

ജോജി കാരിക്കോട്ട് Published on 08 November, 2012
പരുമല തിരുമേനിയുടെ നാമത്തില്‍ പുതിയ ഇടവക
കാന്‍ബെറ: പരിശുദ്ധ പരുമല തിരുമേനിയുടെ 110-ാംഓര്‍മ പെരുന്നാള്‍, മലങ്കര സഭയില്‍ കാതോലിക്കേറ്റ് പുനസ്ഥപിച്ചതിന്റെ ശതാബ്ദി എന്നിവ ആഘോഷി ക്കുമ്പോള്‍ ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയില്‍ പരുമല തിരുമേനിയുടെ നാമത്തില്‍ പുതിയ ഇടവക ആരംഭിക്കുന്നു. ഇത് സംബന്ധിച്ച് ഇടവക മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ ദീയസ്‌കോരാസ് തിരുമേനിയുടെ കല്പന നവംബര്‍ 10ന് നടക്കുന്ന പെരുന്നാള്‍ ആഘോഷത്തിനിടെ വികാരി ഫാ. തോമസ് വര്‍ഗീസ് വായിച്ച് ഇടവക പ്രഖ്യാപനം നടത്തും.

സണ്ടേസ്‌കൂള്‍, പ്രാര്‍ത്ഥനയോഗം, തുടങ്ങിയ ആത്മീയ പ്രവര്‍ത്തനങ്ങള്‍ എല്ലാം കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്നു. മുപ്പതോളം കുടുംബങ്ങള്‍ ഇടവക അംഗങ്ങള്‍ ആയി ആത്മീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു വരുന്നുണ്ട്. ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ പെരുന്നാള്‍ നവംബര്‍ 9,10 തീയതികളില്‍ ആഘോഷിക്കും. സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷത്തിന് ഫാ. കെ.ഐ. ഫിലിപ് റമ്പാന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. വികാരി ഫാ. തോമസ് വര്‍ഗീസ് , ഫാ. വര്‍ഗീസ് മനിയംബ്രയില്‍ എന്നിവര്‍ സഹ കാര്മികര്‍ ആകും.

വെള്ളിയാഴ്ച വൈകിട്ട് ആറരക്ക് സന്ധ്യാ പ്രാര്‍ത്ഥന, ഏഴിന് സുവിശേഷ പ്രസംഗം. ശനിയാഴ്ച രാവിലെ എട്ടിന് പ്രഭാത പ്രാര്‍ത്ഥന, എട്ടരക്ക് കുര്‍ബാന, 9.30ന് പ്രദക്ഷിണം, 10..ന് ആശീര്‍വാദം എന്നിവ നടക്കും. തുടര്‍ന്ന് നേര്‍ച്ച, ആദ്യഫലം ലേലം എന്നിവയും ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
അനില്‍ ജോര്‍ജ്- 0415155457
ഡാനിയേല്‍ കാരിക്കോട്ട് ബര്‍സ്‌ലീബി- 0422528700.



പരുമല തിരുമേനിയുടെ നാമത്തില്‍ പുതിയ ഇടവക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക