Image

സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ ആനിവേഴ്‌സറി നവംബര്‍ 11ന്

മനു ആന്റണി Published on 08 November, 2012
സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ ആനിവേഴ്‌സറി നവംബര്‍ 11ന്
ബ്രിസ്‌ബെന്‍: സൗത്ത് ബ്രിസ്‌ബെന്‍ കാത്തലിക് കമ്യൂണിറ്റി സണ്‍ഡേ സ്‌കൂള്‍ ആനിവേഴ്‌സറി വിവിധ പരിപാടികളോടെ നവംബര്‍ 11ന് (ഞായര്‍) ആഘോഷിക്കും. വൈകുന്നേരം 4.30ന് ഹോളണ്ട് പാക് സെന്റ് ജൊവാക്കിംഗ് പള്ളിയില്‍ നടക്കുന്ന ആഘോഷമായ വി. കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിക്കും. ഫാ. ജോസഫ് കോനാട്ട് ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പാരിഷ് ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഫാ. ജോസഫ് കോര അധ്യക്ഷത വഹിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

വി. കുര്‍ബാനയിലും പൊതുസമ്മേളനത്തിലും സ്‌നേഹവിരുന്നിലും പങ്കെടുക്കാന്‍ ബ്രിസ്‌ബെനിലെ മുഴുവന്‍ പ്രവാസി മലയാളികളേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി കമ്മിറ്റി അറിയിച്ചു.
41 Yuletide St. Holland Park West. XobXn: 11th November. Sunday
സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ ആനിവേഴ്‌സറി നവംബര്‍ 11ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക