Image

ഹരിത എം.എല്‍.എമാര്‍ക്കെതിരെ പി.സി ജോര്‍ജ്‌

Published on 08 November, 2012
ഹരിത എം.എല്‍.എമാര്‍ക്കെതിരെ പി.സി ജോര്‍ജ്‌
കോട്ടയം: ഹരിത എം.എല്‍.എമാര്‍ക്കെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് നേതാവ് പി.സി ജോര്‍ജ് വീണ്ടും രംഗത്ത്. ഹരിത എം.എല്‍.എമാര്‍ എന്നവകാശപ്പെടുന്നവര്‍ രമ്യഹര്‍മ്മ്യ എം.എല്‍.എമാരാണ്. എറണാകുളത്ത് താമസിക്കുന്നവര്‍ എങ്ങനെ ഹരിത എം.എല്‍.എമാരാകും. താനുള്‍പ്പെടുന്ന മലയോരമേഖലയിലെ എം.എല്‍.എമാരാണ് യഥാര്‍ഥ ഹരിത എം.എല്‍.എമാരെന്നും അദ്ദേഹം പറഞ്ഞു.

ഹരിത എം.എല്‍.എമാര്‍ നടത്തിയ പ്രസ്താവനകള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിസഭ പുന:സംഘടിപ്പിക്കണമെന്ന പീതാംബരക്കുറിപ്പിന്റെ നിലപാടിനോട് കേരള കോണ്‍ഗ്രസിന് യോജിപ്പില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക