Image

കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡിന് സമീപം തീപിടിത്തം

Published on 07 November, 2012
കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡിന് സമീപം തീപിടിത്തം
കോട്ടയം: തിരുനക്കരയിലെ സ്വകാര്യസ്ഥാപനത്തില്‍ ഇന്നു പുലര്‍ച്ചെ തീപിടുത്തമുണ്ടായി. പ്രൈവറ്റ്‌ ബസ് സ്റ്റാന്‍ഡിനു സമീപം വീടിനോടു ചേര്‍ന്ന് ഡ്രൈക്ലീനിങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.

അഗ്‌നിശമന സേനയും പൊലീസും എത്തി തീ നിയന്ത്രണ വിധേയമാക്കി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം ഉണ്ടായത്.
ഡ്രൈക്ലീനിങ് യൂണിറ്റിനോടു ചേര്‍ന്നുള്ള ഷെഡ് പൂര്‍ണമായും കത്തി നശിച്ചു. തീപിടുത്തം പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും വേഗത്തില്‍ നിയ്രന്തണ വിധേയമാക്കിയതിനാല്‍ ആളപായമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക