Image

ഓട്ടോയില്‍ നിന്ന് 7 കോടി രൂപ പിടിച്ചെടുത്തു

Published on 07 November, 2012
ഓട്ടോയില്‍ നിന്ന് 7 കോടി രൂപ പിടിച്ചെടുത്തു
ഹൈദരബാദ്: ഓട്ടോ റിക്ഷയില്‍ നിന്ന് ഹൈദരബാദ് പോലീസ് ആറ് കോടി 70 ലക്ഷം രൂപ പിടിച്ചെടുത്തു. ഹൈദരബാദിലെ ലക്ഡി-കാ പുളിലെ ഡി.ജി.പി ഓഫീസിന് സമീപത്ത് നിന്നാണ് ഇത്രയും തുക ഓട്ടോയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടത്. യഥാര്‍ഥ നോട്ടുകളാണോ അതോ വ്യാജനോട്ടുകളാണോ എന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.

ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് കോണ്‍സ്റ്റബിളാണ് ഒരാള്‍ ഓട്ടോയില്‍ നിന്നും ചാക്കുകള്‍ മറ്റൊരു ഓട്ടോയിലേക്ക് മാറ്റുന്നത് കണ്ടത്. സംശയം തോന്നിയ കോണ്‍സ്റ്റബിള്‍ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോള്‍ ഓട്ടോ തകരാറിലാണെന്നും ചരക്കുകള്‍ മാറ്റുകയാണെന്നും ഓട്ടോയിലുണ്ടായിരുന്നയാള്‍ മറുപടി നല്‍കി. എന്നാല്‍ ബാഗ് തുറക്കാന്‍ കോണ്‍സ്റ്റബിള്‍ ആവശ്യപ്പെട്ടതോടെ ഓട്ടോ ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു.

പരിശോധിച്ചപ്പോള്‍ 1000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ അടുക്കിയ നിലയിലായിരുന്നു മൂന്നു ബാഗുകളും. പണം ആദായനികുതി വകുപ്പിന് കൈമാറിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ തരുണ്‍ ജോഷി അറിയിച്ചു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക