Image

2 ജി അഴിമതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ അന്തരിച്ചു

Published on 07 November, 2012
2 ജി അഴിമതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ അന്തരിച്ചു
ന്യൂഡല്‍ഹി: വിവാദമായ 2 ജി അഴിമതിക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഓഫീസര്‍ സുരേഷ് കുമാര്‍ പല്‍സാനിയ(44) അന്തരിച്ചു. രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. സി.ബി.ഐയിലെ ഏറ്റവും സമര്‍ഥരായ ഉദ്യോഗസ്ഥരില്‍ ഒരാളായാണ് പല്‍സാനിയ അറിയപ്പെട്ടുന്നത്. രാജസ്ഥാന്‍ സ്വദേശിയായ പല്‍സാനിയ 1996 ലെ ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥനായി ഒഡിഷ കേഡറിലായിരുന്നു.

2006 ലാണ് സി.ബി.ഐയിലേക്ക് നിയോഗിക്കപ്പെട്ടത്. സി.ബി.ഐയില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്നു. 2ജി കേസില്‍ പല്‍സാനിയയാണ് എ രാജയേയും കനിമൊഴിയേയും പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. കോമണ്‍വെല്‍ത്ത് അഴിമതിക്കേസിലും സി.ബി.ഐ നിര്‍ണായക വിവരങ്ങള്‍ അന്വേഷിച്ച് കണ്ടെത്തിയത് പല്‍സാനിയയുടെ നേതൃത്വത്തിലായിരുന്നു. കഴിഞ്ഞ റിപബ്ലിക് ദിനത്തില്‍ മികവിനുള്ള പോലീസ് മെഡലിനും അദ്ദേഹം അര്‍ഹനായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക