Image

സാഹിത്യ പുരസ്‌ക്കാരം എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ സ്വീകരിച്ചു

Published on 07 November, 2012
സാഹിത്യ പുരസ്‌ക്കാരം എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ സ്വീകരിച്ചു
മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കാതോലിക്കാ പുനഃസ്ഥാപിത ശതാബ്ദിയോടനുബന്ധിച്ച്‌ എര്‍പ്പെടുത്തിയ മികച്ച സാഹിത്യകാരനുള്ള പുരസ്‌ക്കാരം പ്രശസ്‌ത കവയിത്രിയും സാഹിത്യകാരിയുമായ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ (ന്യൂയോര്‍ക്ക്‌) പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ നിന്നും സ്വീകരിക്കുന്നു.

രവീന്ദ്രനാഥ ടാഗോറിന്റെ നൊബേല്‍ സമ്മാനാര്‍ഹമായ ഗീതാഞ്‌ജലീ വിവര്‍ത്തനം ഉള്‍പ്പടെ എട്ടു കവിതാസമാഹാരങ്ങളും രണ്ടുഗദ്യസമാഹാരങ്ങളും കവയിത്രി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കേരളത്തിലെയും അമേരിക്കയിലെയും ആനുകാലികങ്ങളില്‍ മറ്റനേകം കവിതകളും ലേഖനങ്ങളും എല്‍സി പസിദ്ധീകരിച്ചിട്ടുണ്ട്‌.

സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ്‌ ജോസഫ്‌, വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ, സഭാ വൈദിക ട്രസ്റ്റി റവ. ഫാ. ഡോ. ഏബ്രഹാം കോനാട്ട്‌ എന്നിവര്‍ സമീപം.

താന്‍ അംഗമായ ന്യൂയോര്‍ക്ക്‌, ലോംഗ്‌ അയലന്റ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക എല്‍സി യോഹന്നാന്‍ ശങ്കരത്തിലിനെ, നവമ്പര്‍ 4, 2012 ഞയറാഴ്‌ച സമ്മേളിച്ച യോഗത്തില്‍ തനിക്കു ലഭിച്ച സഭയുടെ ഈ പ്രശസ്‌തമായ അംഗീകാരത്തില്‍ അനുമോദിച്ചു.

സാഹിത്യ പുരസ്‌ക്കാരം എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ സ്വീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക