Image

ഫോണ്‍ നമ്പര്‍ മാറാതെ കമ്പനി മാറിയത് ആറുകോടിയിലേറെപ്പേര്‍

Published on 07 November, 2012
ഫോണ്‍ നമ്പര്‍ മാറാതെ കമ്പനി മാറിയത് ആറുകോടിയിലേറെപ്പേര്‍
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറാതെ കമ്പനി മാറുന്ന സൗകര്യം (മള്‍ട്ടി നമ്പര്‍ പോര്‍ട്ടബിലിറ്റി- എംഎന്‍പി) ഉപയോഗിച്ചവരുടെ എണ്ണം ആറുകോടിയിലേറെ. കഴിഞ്ഞ സെപ്റ്റംബര്‍ വരെ 6.97 കോടിപ്പേരാണ് ഈ സൗകര്യം വിനിയോഗിച്ചത്. സെപ്റ്റംബറില്‍ മാത്രം 48 ലക്ഷം പേര്‍ കമ്പനി മാറി. ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം താഴുന്നതായിട്ടാണു കഴിഞ്ഞമാസത്തെ സൂചന. ഓഗസ്റ്റില്‍ 93.95 ഉപയോക്താക്കളുണ്ടായിരുന്നു.

എന്നാല്‍ സെപ്റ്റംബറില്‍ ഇത് 93.77 കോടിയിലേക്കു താഴ്ന്നു. 0.20% കുറവ്. മൊത്തം ഉപയോക്താക്കളില്‍ 77.10% പേരാണ് ഫോണ്‍ കാര്യമായി ഉപയോഗിക്കുന്നത്. നഗരങ്ങളില്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞു. 63.77 ശതമാനത്തില്‍ നിന്ന് 63.53 ശതമാനത്തിലേക്കാണു താഴ്ന്നത്. ഗ്രാമീണ ഉപയോക്താക്കളുടെ എണ്ണം 36.47 ശതമാനത്തിലേക്ക് ഉയര്‍ന്നു. സെപ്റ്റംബര്‍ വരെ മൊത്തം ടെലിഫോണ്‍ സാന്ദ്രത 77.28 ശതമാനത്തില്‍ നിന്ന് 77.04 ശതമാനത്തിലേക്കു താഴ്ന്നു. ഇക്കാര്യത്തിലും നഗങ്ങളിലാണു താഴ്ച. ടെലികോം മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം 1.50 കോടിയായി. നേരത്തെ ഇത് 1.48 കോടിയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക