Image

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ വെബ്‌സൈറ്റുകള്‍ മരവിപ്പിക്കും

Published on 07 November, 2012
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ വെബ്‌സൈറ്റുകള്‍ മരവിപ്പിക്കും
ന്യൂഡല്‍ഹി: ജനങ്ങളെ വഞ്ചിച്ച് പണം തട്ടിയെടുക്കുന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ വെബ്‌സൈറ്റുകളും സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 

ഗൗരവമേറിയ വഞ്ചനാകുറ്റങ്ങള്‍ അന്വേഷിക്കുന്ന കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിനു കീഴിലുള്ള എസ്എഫ്‌ഐഒയും വിവര സാങ്കേതിക വകുപ്പും സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായാണ് സംശയാസ്പദമായ വെബ്‌സൈറ്റുകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുക. തുടര്‍ന്ന് ഇവര്‍ക്കെതിരേ നടപടിയെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിനു പേരാണു മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിന്റെ പേരില്‍ തട്ടിപ്പുകള്‍ക്കിരയാകുന്നതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക