Image

റാമ്പില്‍ വിസ്മയമായി സാനിയ മിര്‍സ

Published on 07 November, 2012
റാമ്പില്‍ വിസ്മയമായി സാനിയ മിര്‍സ
മുംബയ്: ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ അണിനിരന്ന റാമ്പില്‍ ഇന്ത്യന്‍ ടെന്നിസ് റാണി സാനിയ മിര്‍സ വിസ്മയം സൃഷ്ടിച്ചത് പാകിസ്ഥാനിലെ മതതീവ്രവാദികളുടെ നെറ്റി ചുളിപ്പിക്കുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കിനെയാണ് സാനിയ വിവാഹം കഴിച്ചത്. പാകിസ്ഥാന്റെ മരുമകള്‍ റാമ്പില്‍ നില്‍ക്കുന്നത് ശരിയല്ലെന്നാണ് മതതീവ്രവാദികളുടെ വാദം. പക്ഷേ, ദുബായില്‍ സ്ഥിരതാമസമാക്കിയ സാനിയയെ മതതീവ്രവാദികള്‍ക്ക് നേരിട്ട് കൈയില്‍ കിട്ടില്ല.

മുംബയില്‍ നടന്ന ബെഌഡേഴ്‌സ് െ്രെപഡ് ഫാഷന്‍ ടൂര്‍ 2012ലൂടെയാണ് സാനിയ ഫാഷന്‍ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശന്തനു നിഖില്‍ കൂട്ടുകെട്ട് രൂപകല്‍പ്പന ചെയ്ത നീല സാരിയണിഞ്ഞാണ് വേദിയിലെത്തിയത്. സാനിയയുടെ വിവാഹത്തിനായി ഇരുവരും ഡിസൈന്‍ ചെയ്ത വസ്ത്രമായിരുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.

നേരത്തെ ബോക്‌സിങ് താരം മേരി കോമും ഇത്തരത്തില്‍ ഫാഷന്‍ ലോകത്തേക്ക് കടന്നുവന്നിരുന്നു. മലൈഖ അറോറ ഖാന്‍, ഇഷാ ഗുപ്ത, സെലിനാ ജെയ്റ്റ്‌ലി, കങ്കണ, സൊനാക്ഷി എന്നിവരൊടോപ്പമാണ് സാനിയ റാമ്പിലെ താളത്തില്‍ നീങ്ങിയത്.

റാമ്പില്‍ വിസ്മയമായി സാനിയ മിര്‍സ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക