Image

സ്റ്റാര്‍ സിംഗര്‍ താരത്തിന്റെ ഫേസ് ബുക്ക് പ്രണയം കോടതിയില്‍ പൂവണിഞ്ഞു

Published on 07 November, 2012
സ്റ്റാര്‍ സിംഗര്‍ താരത്തിന്റെ ഫേസ് ബുക്ക് പ്രണയം കോടതിയില്‍ പൂവണിഞ്ഞു
തിരുവനന്തപുരം: ഐഡിയസ്റ്റാര്‍ സിംഗറിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരാനായി മാറിയ ആന്റണി ജോണ്‍ വിവാഹിതനായി. ഐഡിയ സ്റ്റാര്‍ സിംഗറില്‍ എട്ടാം സീസണില്‍ നാലാം സ്ഥാനം നേടിയ യുവഗായകന്റെ പ്രണയമാണ് കഴിഞ്ഞ ദിവസം കോടതിയില്‍ വച്ച് സഫലമായത്. തൊടുപുഴ സ്വദേശിനിയായ യുവതിയാണ് യുവഗായകന് ജീവിത സഖിയായത്.

പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെയാണ് ആന്റണി പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമായി. കഴിഞ്ഞ ദിവസം ഇരുവരും വീട്ടുകാരെ അറിയിക്കാതെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാവുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പൊലീസില്‍ പരാതിനല്‍കിയതോടെ ഇരുവരും ഇന്നലെ തൊടുപുഴ കോടതിയില്‍ ഹാജരായി ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. 

കോടതിയില്‍ ഹാജരായ യുവതി യുവാവിനോടൊപ്പം പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. നിരവധി വിഡീയോ ആല്‍ബങ്ങളിലും ഭക്തിഗാന ആല്‍ബങ്ങളിലും ആന്റണി ജോണ്‍ പാടിയിട്ടുണ്ട്.

സ്റ്റാര്‍ സിംഗര്‍ താരത്തിന്റെ ഫേസ് ബുക്ക് പ്രണയം കോടതിയില്‍ പൂവണിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക