Image

കടല്‍ വിമാന സര്‍വീസ് ജനവരിയില്‍ തുടങ്ങും:മുഖ്യമന്ത്രി

Published on 07 November, 2012
കടല്‍ വിമാന സര്‍വീസ് ജനവരിയില്‍ തുടങ്ങും:മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ ടൂറിസം വികസനത്തിന് വന്‍ കുതിപ്പുനല്‍കുന്ന കടല്‍ വിമാന സര്‍വീസ് 2013 ജനവരി 31 ന് മുമ്പ് തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനുള്ള നടപടികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ടൂറിസം വകുപ്പാണ് ഇതിന്റെ നോഡല്‍ ഏജന്‍സി. കടല്‍ വിമാന സര്‍വീസ് തുടങ്ങുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനം കേരളാ ടൂറിസം ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് നടപ്പാക്കും. 

ഇതിന് ഏഴുകോടി അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. എമര്‍ജിങ് കേരളയില്‍ വന്ന പദ്ധതിയാണിത്. എമര്‍ജിങ് കേരളയിലെ മറ്റു പദ്ധതികള്‍ക്ക് എത്രയും വേഗം അനുമതി നല്‍കാനുള്ള പരിശോധനകള്‍ അതത് വകുപ്പുകളുടെ നേതൃത്വത്തില്‍ വേഗത്തില്‍ നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക