Image

ശബരിമല മുറി ബുക്കിങ് 24 മണിക്കൂറും

Published on 07 November, 2012
ശബരിമല മുറി ബുക്കിങ് 24 മണിക്കൂറും
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായെത്തുന്ന അയ്യപ്പഭക്തന്മാര്‍ക്ക് മുറികള്‍ ബുക്ക് ചെയ്യുന്നതിനായി സന്നിധാനത്ത് 24 മണിക്കൂറും അക്കോമഡേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിയ്ക്കും. ഒരു പ്രാവശ്യം മുറിയെടുക്കുമ്പോള്‍ 12 മണിക്കൂര്‍ നേരം താമസിക്കാം. 4 മണിക്കൂര്‍ കൂടി കൂടുതലായി താമസിക്കാന്‍ 30 ശതമാനം അധിക വാടക നല്‍കിയാല്‍ മതിയാകും. മുറികള്‍ എടുക്കുമ്പോള്‍ നല്‍കുന്ന ക്വാഷന്‍ ഡിപ്പോസിറ്റ് തുക തിരികെ വാങ്ങാന്‍ പ്രത്യേകം കൗണ്ടറും സജ്ജീകരിക്കും.

ശബരിമലയില്‍ മുറികള്‍ എടുത്ത് ഒരുപയോഗം ചെയ്യുന്നത് തടയാനും മുറികള്‍ അനുവദിക്കുന്നതിലെ ക്രമക്കേടുകള്‍ ഒഴിവാക്കുന്നതിനുമായി മുറികള്‍ എടുക്കാന്‍ വരുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡു കൂടി അയ്യപ്പന്മാര്‍ കൊണ്ടുവരേണ്ടതാണ്. മുറികള്‍ എടുത്ത് മറിച്ചു വില്‍ക്കുന്നവരുടെ മേല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക