Image

പരോളിലിറങ്ങിയയുവാവ് രണ്ടുപേരെ വെടിവെച്ചുകൊന്ന് ആത്മഹത്യ ചെയ്തു

Published on 07 November, 2012
പരോളിലിറങ്ങിയയുവാവ് രണ്ടുപേരെ വെടിവെച്ചുകൊന്ന് ആത്മഹത്യ ചെയ്തു
ഫ്രെഡ്‌റോ (അമേരിക്ക): അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കോഴി സംസ്‌കരണശാലയില്‍ ജോലി ചെയ്തിരുന്ന യുവാവ് രണ്ടുപേരെ വെടിവെച്ചുകൊന്നശേഷം തലക്ക് നിറയൊഴിച്ച് ആത്മഹത്യ ചെയ്തു.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് തടവിലായിരിക്കെ പരോളിലിറങ്ങിയ ലോറന്‍സ് ജോണ്‍സ് എന്ന 42 കാരനാണ് കടുംകൈ ചെയ്തത്. ജോലിയിലെ തന്റെ ഷിഫ്റ്റ് അവസാനിക്കുന്നതിനിടെയാണ് ജോണ്‍സ് വെടിയുതിര്‍ത്തത്. ആക്രമണത്തിനുള്ള പ്രേരണ വ്യക്തമല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക