Image

ഗഡ്കരിക്കെതിരേ രാം ജഠ്മലാനി വീണ്ടും രംഗത്ത്

Published on 07 November, 2012
ഗഡ്കരിക്കെതിരേ രാം ജഠ്മലാനി വീണ്ടും രംഗത്ത്
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയ്‌ക്കെതിരെ വിമര്‍ശനവുമായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ രാം ജഠ്മലാനി വീണ്ടും രംഗത്ത്. അഴിമതി ആരോപണം നേരിടുന്ന ഗഡ്കരിയ്ക്ക് പാര്‍ട്ടി ക്ലീന്‍ചിറ്റ് നല്‍കിയതോടെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പോരാട്ടം നടത്താനുള്ള ധാര്‍മ്മികത ബിജെപിയ്ക്ക് നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. 

ചൊവ്വാഴ്ച ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം ഗഡ്കരിക്ക് പിന്നില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. വിഷയത്തില്‍ നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തരുതെന്ന് യോഗം ആവശ്യപ്പെട്ടിരുന്നു. 

ആരോപണങ്ങളെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് ഗഡ്കരി രാജിവെയ്ക്കണമെന്ന് നേരത്തെയും രാം ജഠ്മലാനി ആവശ്യമുന്നയിച്ചിരുന്നു. മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിക്കും ഗഡ്കരി തുടരുന്നതില്‍ അതൃപ്തിയുണെ്ടന്നാണ് റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക