Image

സാന്‍ഡി: സ്റ്റാറ്റന്‍ ഐലന്‍ഡില്‍ രണ്ടു മലയാളി പള്ളികള്‍ തകര്‍ച്ചയില്‍

Published on 04 November, 2012
സാന്‍ഡി: സ്റ്റാറ്റന്‍ ഐലന്‍ഡില്‍ രണ്ടു മലയാളി പള്ളികള്‍ തകര്‍ച്ചയില്‍
ന്യു യോക്ക്: സാന്‍ഡി ചുഴലിക്കൊടുങ്കാറ്റ് ഏറ്റവും അധികം നാശം വിതച്ച സ്റ്റാറ്റന്‍ ഐലന്‍ഡിലെ ഒരു മലയാളി പള്ളി ചെരിഞ്ഞു പൂര്‍ണമായി തകര്‍ന്നു. മറ്റൊന്നു മിക്കവാറും തകര്‍ച്ചയിലാണു.
മില്‍ റോഡിലെ സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയാണു ചെരിഞ്ഞത്. വെള്ളം അടിച്ചു കയറി, പള്ളി ഫൗണ്ടേഷനില്‍ നിന്നു ഉയരുകയും കാറ്റില്‍ ഫൗണ്ടേഷനില്‍ നിന്നു നീങ്ങിപ്പോകുകയും ചെയ്തു. പള്ളിയുടെ ഒരു ഭാഗം മത്രമാണു ഫൗണ്ടേഷനിലുള്ളത്. 60 ഡിഗ്രി ചെരിവുണ്ട്.
ന്യു ഡോര്‍പ് ബീച്ചിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോകസ് പള്ളിയാണു തിരമാലകളടിച്ചു കയറി തകര്‍ച്ചയിലായത്. പള്ളിയുടെ സ്റ്റ്രക്ചര്‍ സുരക്ഷിതമാണൊ എന്നാണു ഇനി അറിയേണ്ടത്. ഓര്‍ത്തഡോക്‌സ് സഭക്ക് അമേരിക്കയില്‍ സ്വന്തമായി വാങ്ങിയ ആദ്യത്തെ പള്ളിയാണിത്.
ഫാദര്‍ രാജന്‍ പീറ്റര്‍ വികാരിയായ സെന്റ് ജോണ്‍സ് പള്ളി രണ്ടര ദശാബ്ദം മുന്‍പാണു വാങ്ങിയത്. പള്ളിക്കുള്ളില്‍ 12 അടിയോളം ഉയരത്തില്‍ വെള്ളം കയറി. പള്ളിയിലെ സര്‍വ വസ്തുക്കളും തിരുവസ്ത്രങ്ങളും നശിച്ചു. പുതുതായി വാങ്ങിയ സൗണ്ട് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു. പള്ളിക്കുള്ളില്‍ ഇനിയും കയറാന്‍ കഴിഞ്ഞിട്ടില്ല. അകത്തു കടക്കുന്നത് അപകടകരമാണോ എന്നു സംശയമുണ്ട്.
ഫാദര്‍ അലക്‌സ് കെ. ജോയി വികാരി ആയ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച് കടലില്‍ നിന്നു 150 മീറ്റര്‍ അകലെയാണു. തിരമാലകള്‍ ഉയര്‍ന്നു വന്ന് പള്ളിയുടെ ഇരുമ്പു വാതില്‍ അടിച്ചു തകര്‍ക്കുകയയിരുന്നു. പള്ളിയങ്കണം മുഴുവന്‍ വെള്ളം കയറി. ബേസ്‌മെന്റില്‍ വെള്ളപ്പൊക്കം തന്നെ ഉണ്ടായി പാടെ തകര്‍ച്ചയിലാണു. സ്റ്റ്രക്ചറിനു കേടു പാട് ഉണ്ടായോ എന്നാണു ഇനി അറിയേണ്ടത്. അറ്റകുറ്റപ്പണി മാത്രമെ വേണ്ടൂ എങ്കില്‍ കൂടി മൂന്നു ലക്ഷം ഡോളറെങ്കിലും ആവുമെന്നു കണക്കാക്കുന്നതായി പി.ആര്‍.ഒ റെജി വര്‍ഗീസ് പറഞ്ഞു.
ഇന്നു (ഞായര്‍) കുര്‍ബാന നടത്തിയത് സെന്റ് പോള്‍സ് കാത്തലിക്ക് ചര്‍ചിന്റെ ബേസ്‌മെന്റിലാണു. 80-ല്‍ പരം കുടുംബങ്ങളുള്ള സെന്റ് ജോര്‍ജ് ഇടവക, മാനര്‍ ഹൈറ്റ്‌സില്‍ സൗകര്യപ്രദമായ സ്ഥലം വാങ്ങി പള്ളി പണിക്ക് തുടക്കം കുറിച്ചിരുന്നു. മൂന്നര മില്യന്റെ പ്രൊജക്ടാണിത്. ഇതു തീരുന്ന മുറക്കു ന്യു ഡോര്‍പ് ബീചിലെ പള്ളി വില്‍കാമെന്നും കരുതിയിരുന്നു.
പള്ളിക്കു തകര്‍ച വന്നത് വെള്ളപ്പൊക്കത്തിലാണെന്നും അതിനാല്‍ ഇന്‍ഷുറന്‍സ് അര്‍ഹതയില്ലെന്നുമുള്ള മുടന്തന്‍ ന്യായവുമായി ഇന്‍ഷുറന്‍സ് കമ്പനി രംഗത്തുണ്ട്.
സെന്റ് ജോണ്‍സ് പള്ളി എന്തായാലും പുതുക്കി പണിതേ പറ്റു എന്നു വികാരി ഫാ. രാജന്‍ പീറ്റര്‍ പറഞ്ഞു. അച്ചന്‍ തന്നെ കുര്‍ബാന ചൊല്ലുന്ന മാര്‍ ഗ്രീഗോറിയോസ് പള്ളിയിലാണു സെന്റ് ജോണ്‍സ് ഇടവകക്കാരും ഇന്നു കുര്‍ബാനക്ക് പങ്കെടുത്തത്.
സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ഒട്ടെറെ മലയാളികള്‍ ദുരിതം അനുഭവിക്കുന്നുണ്ടെന്നും അവരെ സഹായിക്കാന്‍ ഫോമാ പ്രവര്‍ത്തനം ആരംഭിച്ചതായും ഫോമാ വൈസ് പ്രസിഡന്റ് ക്യാപ്ടന്‍ രാജു ഫിലിപ് അറിയിച്ചു.
(Photos of St John's Church.
See a video of St George Church:
http://www.youtube.com/watch?v=fShoM9fDDUI&feature=plcp
സാന്‍ഡി: സ്റ്റാറ്റന്‍ ഐലന്‍ഡില്‍ രണ്ടു മലയാളി പള്ളികള്‍ തകര്‍ച്ചയില്‍ സാന്‍ഡി: സ്റ്റാറ്റന്‍ ഐലന്‍ഡില്‍ രണ്ടു മലയാളി പള്ളികള്‍ തകര്‍ച്ചയില്‍ സാന്‍ഡി: സ്റ്റാറ്റന്‍ ഐലന്‍ഡില്‍ രണ്ടു മലയാളി പള്ളികള്‍ തകര്‍ച്ചയില്‍ സാന്‍ഡി: സ്റ്റാറ്റന്‍ ഐലന്‍ഡില്‍ രണ്ടു മലയാളി പള്ളികള്‍ തകര്‍ച്ചയില്‍ സാന്‍ഡി: സ്റ്റാറ്റന്‍ ഐലന്‍ഡില്‍ രണ്ടു മലയാളി പള്ളികള്‍ തകര്‍ച്ചയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക