Image

ഹാമില്‍ടണ്‍ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ പെരുനാള്‍

Published on 05 November, 2012
ഹാമില്‍ടണ്‍ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ പെരുനാള്‍
ഹാമില്‍ടണ്‍ :ന്യൂസീലന്‍ഡില്‍ പരുമല തിരുമേനിയുടെ നാമത്തിലുള്ള ആദ്യ ദേവാലയമായ ഹാമില്‍ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ പെരുനാള്‍ നവംബര്‍ 9,10 തീയതികളില്‍ ആഘോഷിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാ മാര്‍ തെയോഫിലോസ് പെരുനാള്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.  ആഘോഷമായ റാസ, വചനശുശ്രൂഷ, കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥനയും ധൂപാര്‍പ്പണവും ആശിര്‍വാദവും, നേര്‍ച്ചവിളമ്പ്, സേക്രഡ് വോയ്‌സ് ന്യൂസീലാന്‍ഡ് അവതരിപ്പിക്കുന്ന ക്രിസ്തീയ ഗാനമേള എന്നിവയുണ്ടാവും.

ഹാമില്‍ടണ്‍ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ പെരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക