Image

മെല്‍ബണില്‍ നടി ശോഭനയുടെയും സംഘത്തിന്റെയും ഡാന്‍സ് ഡ്രാമ നവംബര്‍ നാലിന്

Published on 02 November, 2012
മെല്‍ബണില്‍ നടി ശോഭനയുടെയും സംഘത്തിന്റെയും ഡാന്‍സ് ഡ്രാമ നവംബര്‍ നാലിന്
മെല്‍ബണ്‍: പ്രശസ്ത സിനിമാതാരവും നര്‍ത്തകിയുമായ ശോഭനയും സംഘവും മെല്‍ബണില്‍ പരിപാടി അവതരിപ്പിക്കുന്നു. ശ്രീകൃഷ്ണന്റെ വേഷമണിഞ്ഞ് കൃഷ്ണനായി അവതരിച്ച് ശോഭന 'കൃഷ്ണ' എന്ന ഡാന്‍സ് ഡ്രാമയുമായി നവംബര്‍ നാലിന് (ഞായര്‍) വൈകുന്നേരം 6.30ന് ഡാന്‍സനോംഗ് ഡ്രം തിയറ്ററില്‍ എത്തും.

കാന്‍ബറയിലും സിഡ്‌നിയിലും വിജയകരമായി പരിപാടിക്കുശേഷമാണ് കൃഷ്ണ മെല്‍ബണില്‍ എത്തുന്നത്. നൃത്ത ശില്‍പ്പത്തിന്റെ കോറിയോഗ്രാഫിയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശോഭനയാണ്. ശബ്ദ നിയന്ത്രണവും റിക്കോര്‍ഡിംഗും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്. 

ബോളിവുഡിലെ പ്രശസ്ത വ്യക്തികളുടെ ശബ്ദവും ഹിറ്റ് ബോളിവുഡ് ഗാനങ്ങളും ഇടകലര്‍ത്തിയാണ് നൃത്തശില്‍പ്പം ഇംഗ്ലീഷില്‍ അരങ്ങേറുന്നത്.

സ്ഥലം: .andenong Drwn Theatre, November 4, 6.30 p.m

ടിക്കറ്റ് നിരക്ക്: 40 ഡോളര്‍, 60 ഡോളര്‍, 90 ഡോളര്‍, 120 ഡോളര്‍ എന്നിങ്ങനെയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: നിത്യ 0414 249 197, സില്‍വി 0426504202, ദുരൈ 0415 154860. natyabollywood@gmail.ocm

മെല്‍ബണില്‍ നടി ശോഭനയുടെയും സംഘത്തിന്റെയും ഡാന്‍സ് ഡ്രാമ നവംബര്‍ നാലിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക