Image

സംവൃതാ സുനില്‍ വിവാഹിതയായി

Published on 01 November, 2012
സംവൃതാ സുനില്‍ വിവാഹിതയായി
കണ്ണൂര്‍: ചലചിത്ര താരം സംവൃത സുനില്‍ വിവാഹിതയായി. പയ്യാമ്പലം ബേബി ബീച്ചിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് സംവൃതയും കോഴിക്കോട് ചേവരമ്പലം സ്വദേശി അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. ഇന്ന് രാവിലെ 11.5നായിരുന്നു വിവാഹം.

സിനിമാ ലോകത്തുനിന്ന് സംവിധായകന്‍ ലാല്‍ ജോസ്, നടി മീര നന്ദന്‍, കുഞ്ചന്‍, അപര്‍ണ്ണനായര്‍ തുടങ്ങി ഏതാനും പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുകള്‍ക്കും മാത്രമാണ് വിവാഹത്തിന് ക്ഷണം ഉണ്ടായിരുന്നത്. ക്ഷണക്കത്തുമായി എത്തിയവര്‍ക്ക് മാത്രമേ വിവാഹ വേദിയിലേക്ക് പ്രവേശ അനുമതി ഉണ്ടായിരുന്നുള്ളൂ.

ചേവരമ്പലത്തെ ജയരാജ്പ്രീത ദമ്പതികളുടെ മകനായ അഖില്‍ കാലിഫോര്‍ണിയയില്‍ വാള്‍ട്ട് ഡിസ്‌നി കമ്പനിയില്‍ സോഫ്‌റ്റ്വെയര്‍ എന്‍ഞ്ചിനിയറാണ്. കണ്ണുരിലെ ഹോട്ടലുടമ ചാലാട്ടെ സുനില്‍ കുമാറിന്റെയും സാധനയുടെയും മകളാണ് സംവൃത.

സിനിമ പ്രവര്‍ത്തകര്‍ക്കും സൃഹൃത്തുക്കള്‍ക്കുമായി നവംബര്‍ ആറിന് കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പേ സംവൃതയുംഅഖിലും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം കോഴിക്കോട് ആര്യസമാജത്തില്‍ നടന്നിരുന്നു.

സംവൃതാ സുനില്‍ വിവാഹിതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക