Image

കാവ്യാ മാധവന്‍ പിന്നണിഗാന രംഗത്തേയ്ക്ക്

Published on 30 October, 2012
കാവ്യാ മാധവന്‍ പിന്നണിഗാന രംഗത്തേയ്ക്ക്
കൊച്ചി: കാവ്യാ മാധവന്‍ പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിച്ചു.ഫാഷന്‍ ഫോട്ടോഗ്രാഫറായ അനീഷ് ഉപാസന ആദ്യമായി സംവിധാനം ചെയ്യുന്ന മാറ്റിനി എന്ന ചിത്രത്തിന് വേണ്ടിയാണ് കാവ്യ പാടിയത്.രതീഷ് വേഗയാണ് ഗാനത്തിന്റെ സംവിധായകന്‍.

ഇതിനുമുന്‍പ് കാവ്യദലങ്ങള്‍ എന്ന ആല്‍ബത്തിനുവേണ്ടിയും കാവ്യ പാടിയിരുന്നു. കാവ്യയുടെ സ്വന്തം കവിതകളാണ് കാവ്യദലങ്ങളിലൂടെ പുറത്തിറങ്ങിയത്. 

അതേസമയം തന്റെ ഈണങ്ങള്‍ക്ക അഭിനേതാക്കളെ പാടിക്കുന്ന പതിവ് രതീഷ് വേഗ തുടരുകയാണ്.വി കെ പ്രകാശിന്റെ പുതിയ ചിത്രമായ പോപ്പിന്‍സില്‍ നിത്യാ മേനോന്‍ ഗായികയായി എത്തുന്നുണ്ട്.കന്നഡയില്‍ നിത്യ പിന്നണി ഗായികയായിട്ടുണ്ടെങ്കിലും മലയാളത്തില്‍ ആദ്യമായാണ് പാടുന്നത്.

റണ്‍ ബേബി റണ്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ 'ആറ്റുമണല്‍ പായലില്‍' എന്നു തുടങ്ങുന്ന ഗാനത്തിന് ഈണമിട്ടതും രതീഷാണ്.

കാവ്യാ മാധവന്‍ പിന്നണിഗാന രംഗത്തേയ്ക്ക്കാവ്യാ മാധവന്‍ പിന്നണിഗാന രംഗത്തേയ്ക്ക്കാവ്യാ മാധവന്‍ പിന്നണിഗാന രംഗത്തേയ്ക്ക്കാവ്യാ മാധവന്‍ പിന്നണിഗാന രംഗത്തേയ്ക്ക്കാവ്യാ മാധവന്‍ പിന്നണിഗാന രംഗത്തേയ്ക്ക്കാവ്യാ മാധവന്‍ പിന്നണിഗാന രംഗത്തേയ്ക്ക്കാവ്യാ മാധവന്‍ പിന്നണിഗാന രംഗത്തേയ്ക്ക്കാവ്യാ മാധവന്‍ പിന്നണിഗാന രംഗത്തേയ്ക്ക്കാവ്യാ മാധവന്‍ പിന്നണിഗാന രംഗത്തേയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക