Image

സേവന നിര്‍വൃതിയില്‍ ആര്‍എസ്‌സി വോളണ്‌ടിയര്‍മാര്‍

Published on 30 October, 2012
സേവന നിര്‍വൃതിയില്‍ ആര്‍എസ്‌സി വോളണ്‌ടിയര്‍മാര്‍
മിന: ജീവിതത്തിലെ അടങ്ങാത്ത മോഹവുമായി വിവിധ രാജ്യങ്ങളില്‍ നിന്നും പുണ്യഭൂമിയിലെത്തിയ ഹാജിമാര്‍ മനം നിറയെ ആത്മീയ വിശുദ്ധിയും കര്‍മ്മ സാഫല്യത്തിന്റെ സംതൃപ്‌തിയുമായി മിനയോട്‌ വിടചൊല്ലുമ്പോള്‍, `ഹദഫുനാ റാഹത്തുല്‍ ഹുജ്ജാജ്‌' (ഹാജിമാരുടെ സംതൃപ്‌തിയാണ്‌ ഞങ്ങളുടെ ലക്ഷ്യം) എന്ന സന്ദേശവുമായി രംഗത്തിറങ്ങിയ ആര്‍ എസ്‌ സി വളണ്‌ടിയര്‍മാര്‍ തങ്ങള്‍ക്കു ലഭിച്ച ഹാജിമാരെ സംതൃപരാക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണവര്‍.

ഹറംശരീഫില്‍ ഹാജിമാര്‍ വന്നിറങ്ങിയ ദിവസംതൊട്ട്‌ സേവനനിരതരായ മക്കയിലെ ആര്‍എസ്‌ സി വോളണ്‌ടിയര്‍മാര്‍ക്കു പുറമെ റിസാല സ്റ്റഡി സര്‍ക്കിള്‍ നാഷണല്‍ കമ്മറ്റിക്കു കീഴിലുള്ള 130 യൂണിറ്റുകളില്‍ നിന്നായി ആയിരത്തി ഒരുനൂറ്റി മുപ്പത്തി രണ്‌ട്‌ വോളണ്‌ടിയര്‍മാരാണ്‌ ഇത്തവണ സേവനത്തിനിറങ്ങിയത്‌.

25 വോളണ്‌ടിയര്‍മാര്‍ അടങ്ങുന്ന 43 ഗ്രൂപ്പുകളാക്കിതിരിച്ച്‌ പ്രത്യേക കാപ്‌റ്റന്‍മാരുടെ കീഴില്‍ മിനയുടെ ഓരോ പോയിന്റിലും ഹോസ്‌പിറ്റലുകള്‍ മശാഇര്‍ റെയില്‍വേസ്റ്റേഷന്‍ വിവിധ രാജ്യങ്ങളിലെ ഹജ്ജ്‌ മിഷന്‍ ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചും വോളണ്‌ടിയര്‍മാര്‍ക്ക്‌ പ്രത്യേകം നിര്‍ദേശം നല്‌കി

കാണാതായ ഹാജിമാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആര്‍എസി പബ്ലിക്‌ റിലേഷന്‍ വിഭാഗത്തിനു കീഴില്‍ മിനായിലേയും അസീസിയയിലേയും ഹോസ്‌പിറ്റലുകളില്‍ ചെന്ന്‌ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ നിരവധി ഹാജിമാരെ കുറിച്ച്‌ വിവരം ലഭിക്കുവാനും അവരുടെ തമ്പുകളില്‍ തിരിച്ചെത്തിക്കുവാനും സാധിച്ചു.

ഉദ്ദേശിച്ചതിലധികം വോളണ്‌ടിയര്‍മാരെ പങ്കെടുപ്പിക്കാനായതും സേവനാനുഭവങ്ങളിലൂടെ ലഭിച്ച കരുത്തും വരും കാലങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്കുകൂടി ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാന്‍ ആവേശം നല്‍കുന്നുവെന്ന്‌ ആര്‍എസ്‌സി വോളണ്‌ടിയര്‍കോര്‍ ചെയര്‍മാന്‍ അബ്ദുള്‍ ജലീല്‍ വെളിമുക്ക്‌, കണ്‍വീനര്‍ ഷരീഫ്‌ മാസ്റ്റര്‍, വോളണ്‌ടിയര്‍ചീഫ്‌ അബ്ദുന്നാസിര്‍ അന്‍വരി ക്ലാരി, ആര്‍എസ്‌സി ദേശീയ നേതാക്കളായ മഹ്‌മൂദ്‌ സഖാഫി മാവൂര്‍, അബ്ദുറഹീം കോട്ടക്കല്‍ എന്നിവര്‍ പറഞ്ഞു.
സേവന നിര്‍വൃതിയില്‍ ആര്‍എസ്‌സി വോളണ്‌ടിയര്‍മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക