Image

ആര്‍ത്തവചക്രത്തിലുളള വ്യതിയാനം തൈറോയ്‌ഡ്‌ രോഗങ്ങള്‍ക്ക്‌ കാരണമാകാം

Published on 30 October, 2012
ആര്‍ത്തവചക്രത്തിലുളള വ്യതിയാനം തൈറോയ്‌ഡ്‌ രോഗങ്ങള്‍ക്ക്‌ കാരണമാകാം
സ്‌ത്രീകളില്‍ കാണുന്ന ആര്‍ത്തവചക്രത്തിലുളള വ്യതിയാനം ഒരുപക്ഷെ തൈറോയ്‌ഡ്‌ രോഗങ്ങള്‍ക്ക്‌ കാരണമാകാം. അതുപോലെ അമിത ക്ഷീണം, മുടികൊഴിച്ചില്‍, വണ്ണം വയ്‌ക്കല്‍ , മുടിയുടെ കനം കുറഞ്ഞു മുടി പൊട്ടിപ്പോകുന്ന അവസ്ഥ, ചര്‍മത്തില്‍ വരള്‍ച്ച, സന്ധിവേദന, ഡിപ്രഷന്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകുന്നു.

ദേഷ്യം, തന്റേടം തുടങ്ങിയവയെല്ലാം തൈറോയ്‌ഡിന്റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നു. ചിലരുടെയെങ്കിലും ദേഷ്യത്തിനു പിന്നില്‍ ഹൈപ്പര്‍ തൈറോയ്‌ഡിസമാകാം.

രോഗമുള്ളവര്‍ തൈറോയ്‌ഡ്‌ ഹോര്‍മാണ്‍ അളവ്‌ എല്ലാ മാസവും കൃത്യമായി പരിശോധിക്കും.ഏറ്റക്കുറച്ചിലുകള്‍ വിശകലനം ചെയ്യും. ഹോര്‍മോണ്‍ അളവിലെ ഏറ്റക്കുറച്ചിലുകള്‍ പരിഗണിച്ചാണു സപ്ലിമെന്റുകള്‍ നല്‌കുന്നത്‌.

എല്ലാ തൈറോയ്‌ഡ്‌ രോഗികള്‍ക്കും ഹോര്‍മോണ്‍ സപ്ലിമെന്റ്‌സ്‌ കൊടുക്കുന്നത്‌ ഒരേ അളവിലല്ല. ഓരോരുത്തരുടെയും റിപ്പോര്‍ട്ട്‌ പഠിച്ച്‌ കൃത്യമായ തോതില്‍ ആവശ്യമായ എണ്ണം ടാബ്‌്‌ലെറ്റുകള്‍ നല്‌കുന്നു. ഹോര്‍മോണ്‍ അളവു നോര്‍മല്‍ ലെവലില്‍ എത്തിക്കുന്നതിന്‌ ആവശ്യമായ തോതില്‍ മാത്രം സപ്ലിമെന്റുകള്‍ നല്‌കുന്നു. അതിനാല്‍ ഒരിക്കലും ഹൈപ്പര്‍(ഹോര്‍മോണ്‍ ഉത്‌പാദനം അമിതമാവില്ല)ആകില്ല. ഹൈപ്പോ തൈറോയ്‌ഡിസത്തിനു ചികിത്സ തേടുന്നതിന്റെ പാര്‍ശ്വഫലമായി ഹൈപ്പര്‍ തൈറോയ്‌ഡിസം ഉണ്‌ടാകില്ല. പലര്‍ക്കും മറിച്ചുളള ധാരണയുണ്‌ട്‌. അത്‌ അവാസ്‌തവം.

പിന്നീടു വര്‍ഷം തോറും ഹോര്‍മോണ്‍ പരിശോധന തുടരണം. മറ്റു മരുന്നുകള്‍ കഴിക്കുന്നവര്‍ അതിന്‌ ഒരു മണിക്കൂര്‍ മുമ്പുതന്നെ തൈറോയ്‌ഡ്‌ മരുന്നുകള്‍ കഴിക്കുക. ചികിത്സയിലൂടെ ഹോര്‍മോണ്‍ നില സാധാരണഅളവിലേക്കു തിരിച്ചെത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക