Image

വനിതാ തീര്‍ഥാടകര്‍ക്ക്‌ ആശ്വാസമായി വുമണ്‍സ്‌ ഫ്രറ്റേണിറ്റി

ജാഫറലി പാലക്കോട്‌ Published on 29 October, 2012
വനിതാ തീര്‍ഥാടകര്‍ക്ക്‌ ആശ്വാസമായി വുമണ്‍സ്‌ ഫ്രറ്റേണിറ്റി
മിന: കഴിഞ്ഞ ദിവസങ്ങളില്‍ മിനയില്‍ വുമണ്‍സ്‌ ഫ്രറ്റേണിറ്റി നടത്തിയ സേവനങ്ങള്‍ വനിതാ തീര്‍ഥാടകര്‍ക്ക്‌ ആശ്വാസമായി. അസുഖ ബാധിതരെ ക്ലിനിക്കുകളില്‍ എത്തിക്കുക, ടെന്റുകള്‍ക്കുള്ളില്‍ ആവശ്യമായ സഹായങ്ങള്‍ എത്തിക്കുക ട്രെയിന്‍ സര്‍വീസ്‌ മേഘലകളില്‍ യാത്രക്ക്‌ സഹായിക്കുക ക്ലിനിക്കുകളില്‍ ഭാഷ മൊഴിമാറ്റം നടത്തുക എന്നിവയായിരുന്നു പ്രധാന സേവന പ്രവര്‍ത്തനങ്ങള്‍.3 ദിവസമായി മാനസിക ആശ്വസ്ഥത പ്രകടിപിച്ച വയനാട്‌ സ്വദേശിക്ക്‌ കൗണ്‍സില്‍ നല്‍കിയതിനുശേഷം ആശുപത്രിയില്‍ എത്തിച്ചതും ഇവരായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ തുടങ്ങിയ വുമണ്‍സ്‌ ഫ്രറ്റേണിറ്റിയുടെ മിനയിലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു സര്‍വീസ്‌ സംഘടനകള്‍ക്ക്‌ പ്രചോതനമായി. വനിതാ തീര്‍ഥാടകരെ സഹായിക്കാന്‍ മിനയില്‍ കൂടുതല്‍ വനിതാ വളണ്ടിയര്‍മാര്‍ ആവശ്യമാണെന്ന്‌ സേവനപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ മറിയം ഉമര്‍, അസ്‌മ ഇഖ്‌ബാല്‍ നുസൈബ ഷംസുദ്ധീന്‍ എന്നിവര്‍ അഭിപ്രായപെട്ടു.
വനിതാ തീര്‍ഥാടകര്‍ക്ക്‌ ആശ്വാസമായി വുമണ്‍സ്‌ ഫ്രറ്റേണിറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക