Image

വ്യവസായ മേഖലയില്‍ കേളിയുടെ ഈദ്‌ സര്‍ഗോത്സവം

ഷക്കീബ്‌ കൊളക്കാടന്‍ Published on 29 October, 2012
വ്യവസായ മേഖലയില്‍ കേളിയുടെ ഈദ്‌ സര്‍ഗോത്സവം
റിയാദ്‌: വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക്‌ തങ്ങളുടെ സര്‍ക്ഷശേഷി പ്രകടിപ്പിക്കാനുള്ള അവസരമായി മാറി കേളി ന} സനയ്യ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച രണ്ട്‌ ദിവസം നീണ്ടു നിന്ന ഈദ്‌ സര്‍ക്ഷോത്സവം.അല്‍ അറൈഷ്‌ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്‌ച രാത്രി കേളി സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ ബൈജു തോമസ്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ച സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിച്ച സര്‍ക്ഷോത്സവം ഈദ്‌ ദിനത്തിലെ കലാനിശയോടെ പര്യവസാനിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പ്രസംഗം, ഉപന്യാസം, ക്വിസ്‌, വടംവലി, കാരംസ്‌ തുടങ്ങി വിവിധ കലാ കായിക മത്സരങ്ങളില്‍ വ്യവസായ മേഖലയിലെ കേളി അംഗങ്ങളും അല്ലാത്തവരുമായ നിരവധി തൊഴിലാളികള്‍ പങ്കെടുത്തു. വിജ്ഞാനവും വിനോദവും കൂട്ടിയിണക്കി കേളി സാംസ്‌കാരിക കമ്മിറ്റി അംഗം ജോളി കുമാര്‍ അവതരിപ്പിച്ച പ്രശ്‌നോത്തരി വേറിട്ട അവതരണ രീതികൊണ്ട്‌ ശ്രദ്ധേയമായി. ന}സനയ്യ ഏരിയയിലെ കേളിയുടെ വിവിധ യൂണിറ്റുകള്‍ തമ്മില്‍ നടന്ന വടംവലി മത്സരം മത്സരങ്ങള്‍ കാണാനെത്തിയവരെ ആവേശത്തിന്റെ നിറുകയിലെത്തിച്ചു.

`മാധ്യമങ്ങളുടെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ നടന്ന പ്രസംഗ മത്സരത്തില്‍ രാജു നീലകണ്‌ഠന്‍, ഫൈസല്‍ മടവുര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.ഉപന്യാസ മത്സരത്തില്‍ ഭരതന്‍ ഒന്നും, സാബു രണ്ടും സ്ഥാനങ്ങള്‍ നേടി.വടംവലിയില്‍ അറൈഷ്‌ യൂണിറ്റും, ഗ്യാസ്‌ വക്കാല യൂണിറ്റും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ കാരംസ്‌ മത്സരത്തില്‍ വാട്ടര്‍ ടാങ്ക്‌, അറൈഷ്‌ യൂണിറ്റുകളാണ്‌ മുന്നിലെത്തിയത്‌.ക്വിസ്‌ മത്സരത്തിലും അറൈഷ്‌ യൂണിറ്റ്‌ തങ്ങളുടെ ആധിപത്യമുറപ്പിച്ച്‌ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ വാട്ടര്‍ ടാങ്ക്‌ യൂണിറ്റ്‌ രണ്ടാമതെത്തി. 250 പോയിന്റ്‌ നേടി അറൈഷ്‌ യൂണിറ്റിനായിരുന്നു ഓവറോള്‍ കിരീടം.മത്സരാനന്തരം വിവിധ കലാപ്രതിഭകള്‍ അവതരിപ്പിച്ച നാടന്‍പാട്ട്‌, ലളിതഗാനം, മാപ്പിളപ്പാട്ട്‌, കവിത, മിമിക്രി എന്നിവ സര്‍ക്ഷോത്സവത്തെ നിറപ്പകിട്ടുള്ളതാക്കി.

സമാപന സമ്മേളനത്തില്‍ കേളി കേന്ദ്ര കമ്മിറ്റി സെക്രട്ടറി റഷീദ്‌ മേലേതില്‍ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ചന്ദ്രന്‍ തെരുവത്ത്‌, റഫീഖ്‌ പാലത്ത്‌, ഹസന്‍ പുന്നയൂര്‍, സതീഷ്‌ കുമാര്‍, ഇസ്‌മായില്‍ തടായില്‍ എന്നിവര്‍ പങ്കെടുത്തു.രണ്ടു ദിവസങ്ങളായി നടന്ന സര്‍ക്ഷോത്സവത്തിന്‌ ജയരാജന്‍, സാംസണ്‍, സുജീര്‍ബാബു, ജോളികുമാര്‍, എന്‍. ബേബി, സി.ജെ. തോമസ്‌, ദയാനന്ദന്‍, ഷമീര്‍ കുന്നുമ്മല്‍, ചെല്ലപ്പന്‍, വര്‍ഗീസ്‌ ജോര്‍ജ്‌ വര്‍ക്ഷീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
വ്യവസായ മേഖലയില്‍ കേളിയുടെ ഈദ്‌ സര്‍ഗോത്സവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക