Image

`അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യുസിഡ്‌ ദേശി'

Published on 28 October, 2012
`അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യുസിഡ്‌ ദേശി'
മമ്മൂട്ടിയുമായി ചേര്‍ന്ന്‌ സിനിമാപ്രവേശം ചെയ്‌ത പരസ്യചിത്ര സംവിധായകനും ഫോട്ടോഗ്രാഫറുമായ മാര്‍ട്ടിന്‍ പ്രകാട്ട്‌ ഇനി ദുല്‍ക്കര്‍ സല്‍മാനൊപ്പം.

 മമ്മൂട്ടിയെ നായകനാക്കി `ബെസ്‌റ്റ്‌ ആക്‌ടര്‍' സംവിധാനം ചെയ്‌ത മാര്‍ട്ടിന്‍ `എബിസിഡി' എന്ന ചിത്രത്തില്‍ ദുല്‍ക്കല്‍ സല്‍മാനെ നായകനാക്കുന്നു. ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ ഗാനം ആലപിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്‌. സന്തോഷ്‌ വര്‍മ്മയുടെ വരികള്‍ക്ക്‌ ഗോപി സുന്ദറുടെ ഈണത്തിലാണ്‌ ദുല്‍ക്കര്‍ ഗായകനായി മാറുന്നത്‌.

അമേരിക്കയില്‍ ജനിച്ച രണ്ട്‌ യുവാക്കള്‍ കേരളത്തിലെത്തുന്നതും തുച്‌ഛമായ വരുമാനംകൊണ്ട്‌ ജീവിതം തള്ളിനീക്കുന്നതുമാണ്‌ ചിത്രത്തിന്റെ കഥ. ഗ്രിഗറിയാണ്‌ സഹനായകവേഷം ചെയ്യുന്നത്‌. തീയറ്റര്‍ ആര്‍ട്ടിസ്‌റ്റായ അപര്‍ണ ഗോപിനാഥാണ്‌ ചിത്രത്തില്‍ നായിക.
`എബിസിഡി'യെന്ന ടൈറ്റില്‍ `അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യുസിഡ്‌ ദേശി' എന്നതിന്റെ ചുരുക്കരൂപമാണ്‌. ചിത്രത്തിന്റെ വര്‍ക്കുകള്‍ കൊച്ചിയില്‍ ആരംഭിച്ചു.
`അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യുസിഡ്‌ ദേശി'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക