Image

റെയില്‍ റോഡ് ക്രോസ്സിങ്ങ് അവഗണിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്

പി.പി.ചെറിയാന്‍ Published on 24 August, 2011
റെയില്‍ റോഡ് ക്രോസ്സിങ്ങ് അവഗണിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്
ഓസ്റ്റിന്‍ : റെയില്‍ റോഡ് ക്രോസ്സിങ്ങിന് മുമ്പ് വാഹനങ്ങള്‍ നിറുത്തി ട്രെയിന്‍ വരുന്നില്ല എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ യാത്ര തുടരാവൂ എന്ന് ഓസ്റ്റിന്‍ പോലീസ് അധികാരികള്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ആഗസ്റ്റ് 23 ചൊവ്വാഴ്ച രാവിലെ ഓസ്റ്റിന്‍ പോലീസ് ചീഫ് ആര്‍ട്ട് ആസിവി
ഡോ(ART ACEVEDO) വിന്റെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ , റെയില്‍ റോഡ് ക്രോസ്സ് ചെയ്യുമ്പോള്‍ വാഹനങ്ങള്‍ നിറുത്താതെ ഓടിച്ചു പോയതിന് ആറ് ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക്ക് ടിക്കറ്റ് നല്‍കിയതായി പോലീസ് ചീഫ് പറഞ്ഞു.

എല്ലാ റെയില്‍ ക്രോസ്സിങ്ങുകളും പോലീസ് നിരീക്ഷണത്തിലായിരിക്കുംമെന്നും, നിയമം ലംഘിക്കുന്നവര്‍ക്ക് ട്രാഫിക്ക് ടിക്കറ്റുകള്‍ നല്‍കുമെന്നും പോലീസ് ചീഫ് ആസിവിഡോ പറഞ്ഞു.

ഈയിടെ റെയില്‍ ക്രോസ്സിങ്ങുകളില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഈ മുന്നറിയിപ്പ് പൊതുജനങ്ങള്‍ ഈ കാര്യത്തില്‍ ഗൗരവമായ ശ്രദ്ധ ചെലുത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു.
റെയില്‍ റോഡ് ക്രോസ്സിങ്ങ് അവഗണിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക