Image

മാര്‍ ആലഞ്ചേരിയെ വരവേല്‍ക്കാന്‍ ബ്രിസ്‌ബേന്‍ ഒരുങ്ങുന്നു

മനു ആന്റണി Published on 27 October, 2012
മാര്‍ ആലഞ്ചേരിയെ വരവേല്‍ക്കാന്‍ ബ്രിസ്‌ബേന്‍ ഒരുങ്ങുന്നു
ബ്രിസ്ബന്‍: സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ വരവേല്‍ക്കാന്‍ ബ്രിസ്ബന്‍ പ്രവാസി സമൂഹം വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ഫാ. തോമസ് അരീക്കുഴിയും ഫാ. ജോസഫ് തോട്ടങ്കരയും കോ-ഓര്‍ഡിനേറ്റര്‍മാരായും ടോം ജോസഫ് കണ്‍വീനറായും ജോളി കരിമാത്തി ജോയിന്റ് കണ്‍വീനറായും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ബ്രിസ്ബനില്‍ ആദ്യമായാണ് സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ എത്തുന്നത്. നവംബര്‍ 29 ന് (വ്യാഴം) വൈകുന്നേരം 5.30 ന് ഹോളണ്ട് പാര്‍ക്ക് സെന്റ് ജൊവാക്കിംഗ് പള്ളിയങ്കണത്തില്‍ ചര്‍ച്ച് ക്വയറിന്റെ ഗാനത്തോടു കൂടി മാര്‍ ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കുര്‍ബാന ആരംഭിക്കും. ബ്രിസ്ബനിലെ മറ്റു വൈദികര്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പൊതു സമ്മേളനവും നടക്കും.

ആലഞ്ചേരി പിതാവിനെ സ്വീകരിക്കാനും ബലിയര്‍പ്പണത്തിലും പൊതുസമ്മേളനത്തിലും പങ്കെടുക്കാന്‍ ബ്രിസ്ബനിലെ എല്ലാ പ്രവാസി മലയാളികളേയും ഹോളണ്ട് പാര്‍ക്കിലെ സെന്റ് ജൊവാക്കിംഗ് പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. തോമസ് അരീക്കുഴി: 0407452859, 
ഫാ. ജോസഫ് തോട്ടങ്കര: 0469606799.

വിലാസം:41 Yuletide St, Holland Park West Brisbane.



മാര്‍ ആലഞ്ചേരിയെ വരവേല്‍ക്കാന്‍ ബ്രിസ്‌ബേന്‍ ഒരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക