Image

സിഡ്‌നി സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍

സഖറിയ ബേബി Published on 27 October, 2012
സിഡ്‌നി സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍
സിഡ്‌നി: എപ്പിംഗ് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ നവംബര്‍ മൂന്ന്, നാല് തീയതികളില്‍ ആഘോഷിക്കും. 

മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മുഖ്യകാര്‍മികത്വം വഹിക്കും. മൂന്നിന് (ശനി) വെകിട്ട് 4.30ന് പ്രാര്‍ഥനയോഗം, ആറിന് സന്ധ്യ നമസ്‌കാരം എന്നിവ നടക്കും.

നാലിന് (ഞായര്‍) രാവിലെ എട്ടിന് പ്രഭാത നമസ്‌കാരം, തുടര്‍ന്ന് കുര്‍ബാന, റാസ, പരുമല തിരുമേനിയോടുള്ള മധ്യസ്ഥ പ്രാര്‍ഥന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവ നടക്കുമെന്ന് വികാരി അറിയിച്ചു.



സിഡ്‌നി സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക