എന്‍ .കെ.ലൂക്കോസ് മെമ്മോറിയന്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ 3ന്
AMERICA
24-Aug-2011
വര്‍ഗ്ഗീസ് പ്ലാമൂട്ടില്‍
AMERICA
24-Aug-2011
വര്‍ഗ്ഗീസ് പ്ലാമൂട്ടില്‍

ന്യൂജേഴ്‌സി : അമേരിക്കന്‍ വോളിബോള്‍ പ്രേമികള്‍ ആവേശത്തോടെ
ഉറ്റുനോക്കിക്കൊണ്ടിരുന്ന ആറാമത് എന്‍ .കെ.ലൂക്കോസ് നടുപ്പറമ്പില്‍
മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിനുള്ള ക്രമീകരണങ്ങള്‍
പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
ന്യൂജേഴ്‌സിയിലെ ജേഴ്‌സി സിറ്റിയിലുള്ള സെന്റ് പീറ്റേഴ്‌സ് കോളേജില്‍ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന മൂന്ന് കോര്‍ട്ടുകളിലായി ഒരേ സമയം അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധികരിച്ചെത്തുന്ന പത്തിലധികം ടീമുകള്‍ മാറ്റുരയ്ക്കുന്ന ആവേശകരമായ ദൃശ്യം വോളിബോള്‍ പ്രേമികളെയും സഹൃദയരായ എല്ലാ മലയാളികളെയും രോമാഞ്ചമണിയിക്കുകതന്നെ ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ടാമ്പാ ടൈഗേഴ്‌സ്, ന്യൂജേഴ്‌സി, റോക്ക്‌ലാന്‍ഡ്, ഫിലാദല്‍ഫിയ, ചിക്കാഗോ, ഡിട്രോയിറ്റ്, വാഷിംഗ്ടണ്‍ , ഡെലവെയര്‍ എന്നീ ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നു.

കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ സ്‌പോര്‍ട്‌സ് വിഭാഗമായ ഗാര്‍ഡന്‍ സ്റ്റേറ്റ്
സിക്‌സേഴ്‌സി ആണ് ടൂര്‍ണ്ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ടി.എസ്.ചാക്കോ കണ്‍വീനറായും ജെംസണ്‍ കുറിയാക്കോസ് സെക്രട്ടറിയായും മാത്യൂ
സഖറിയ ടീം മാനേജരായും ദാസ് കണ്ണംകുഴിയില്‍ ജെയമോന്‍ മാത്യൂ, ദേവസ്സി
പാലാട്ടി എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കുന്നതും മലയാളി
സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള അമ്പതില്‍പരം ആളുകള്‍
അംഗങ്ങളായുമുള്ള വിശാല കമ്മിറ്റി ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി
പ്രവര്‍ത്തിച്ചുവരുന്നു.
സെപ്റ്റംബര്‍ മൂന്നാം തീയതി രാവിലെ എട്ടുമണിക്ക് വിവിധ സാമൂഹിക, സാംസ്‌കാരിക നേതാക്കന്മാരും ടീമുകളും പങ്കെടുക്കുന്ന കേരളത്തനിമയിലുള്ള മാര്‍ച്ച് പാസ്റ്റിന് താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയുണ്ടായിരിക്കും. ജേഴ്‌സി സിറ്റി മേയര്‍ ടൂര്‍ണ്ണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. സെമി ഫൈനലും ഫൈനലും അന്നേ ദിവസം തന്നെ നടക്കും. വൈകുന്നേരം നടക്കുന്ന ബാങ്ക്വറ്റോടെ ആറാമത് എന്‍.കെ.ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് സമാപിക്കും.
ന്യൂജേഴ്‌സിയിലാദ്യമായി നടത്തപ്പെടുന്ന ഈ ടൂര്‍ണ്ണമെന്റ് ഒരു വന്‍ വിജയമാക്കുവാനും പങ്കെടുക്കുന്ന ടീമുകള്‍ക്ക് ആവേശം പകരുവാനും എല്ലാ മലയാളികളുടെയും ആത്മാര്‍ത്ഥമായ സഹകരണവും സാന്നിധ്യവും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ടി.എസ്. ചാക്കോ (201) 887 0750, മാത്യൂ സഖറിയ(ക്രിസ്റ്റി) 551 580 5872, ജെംസണ്‍ കുറിയാക്കോസ് (201) 600 5454, ദാസ് കണ്ണംകുഴിയില്‍ (201) 281 5050 , ജയ്‌മോന്‍ മാത്യൂ (973) 580 1836

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments