നയന്‍താരയുടെ മനസ്സ് മാറി.സെക്‌സിയായി പ്രേക്ഷകരെ കോരിത്തരിപ്പിക്കാന്‍ ഇനിമുതല്‍ താനുണ്ടാവില്ലെന്ന് നയന്‍താര.മാത്രമല്ല, ചുംബന കിടപ്പറ രംഗങ്ങളിലും താന്‍ ഇനിമുതല്‍ അഭിനയിക്കില്ലെന്ന് നയന്‍താര പറയുന്നു.
ശ്രീരാമ രാജ്യം എന്ന തെലുങ്ക് ചിത്രത്തില്‍ സീതയായതോടെയാണ് നയന്‍താരയ്ക്ക് ഈ മനംമാറ്റമുണ്ടായതത്രെ. ഈ സിനിമയ്ക്ക് നയന്‍സിന് എട്ടോളം അവാര്‍ഡും ലഭിച്ചു.ശ്രീരാമ രാജ്യത്തിലെ സീതയെ അവതരിപ്പിച്ച നയന്‍സ് ഇപ്പോള്‍ ഭക്തി മാര്‍ഗത്തിലാണെന്നും ശ്രുതിയുണ്ട്.പുരാണ കഥാപാത്രങ്ങള്‍ ഒന്നും ഒഴിവാക്കില്ലെന്നും നടി പറയുന്നു.
തുണിയഴിക്കല്‍ നിറുത്തിയതോടെയാണ്രേത നയന്‍സ് ഡേര്‍ട്ടി പിക്ച്ചറിന്റെ തമിഴ്്്‌തെലുങ്ക് റീമേക്കുകളില്‍ നായികയാകാനുള്ള ക്ഷണം നിരസിച്ചത്. പ്രഭുദേവയുമായി തെറ്റിയതിനു ശേഷം സിനിമയില്‍ തിരിച്ചെത്തിയ നയന്‍സ് ശരീരപ്രദര്‍ശനവും ചൂടന്‍രംഗങ്ങളും പൂര്‍ണമായും ഒഴിവാക്കുമോ എന്ന് കാത്തിരുന്നു കാണാം.