Image

അബൂദാബിയില്‍ വാഹനാപകടം: പന്തളം സ്വദേശി മരിച്ചു

Published on 26 October, 2012
അബൂദാബിയില്‍ വാഹനാപകടം: പന്തളം സ്വദേശി മരിച്ചു
അബുദാബി: യുഎഇയിലെ അജ്‌മാനിലുണ്‌ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മൂന്ന്‌ പേര്‍ക്ക്‌ അപകടത്തില്‍ പരിക്കേറ്റു. പന്തളം സ്വദേശി ഹരിലാല്‍ (35) ആണ്‌ മരിച്ചത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു. റാസല്‍ഖൈമയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള യാത്രക്കിടെയാണ്‌ അപകടമുണ്‌ടായത്‌. മരിച്ച ഹരിലാലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക