Image

ഹാജിമാര്‍ അറഫയില്‍നിന്നും വിടവാങ്ങി മുസ്‌ദലിഫയിലേക്ക്‌

ജാഫറലി പാലക്കോട്‌ Published on 26 October, 2012
ഹാജിമാര്‍ അറഫയില്‍നിന്നും വിടവാങ്ങി മുസ്‌ദലിഫയിലേക്ക്‌
അറഫ: പ്രവാചകന്‍ മുഹമ്മദ്‌ നബി അലൈഹിവസല്ലമയുടെ ചരൃ പിന്തുടര്‍ന്ന്‌ ദുഹ്ര്‌!, അസര്‍ നിസ്‌ക്കാരങ്ങള്‍ ഒത്തൊരുമിപ്പിച്ച്‌ ഈ രണ്ട്‌ റകഅത്ത്‌ വീതമാക്കിയാണ്‌ നമിറ പള്ളിയില്‍വെച്ച്‌ ഹാജിമാര്‍ നിര്‍വ്വഹിച്ചത്‌. ഖുതുബക്കും നിസ്‌ക്കാരത്തിനും സൗദി ഗ്രാന്റ്‌ മുഫ്‌തി ഷേഖ്‌ അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുള്ള അല്‍ ഷേഖ്‌ നേതൃത്വം നല്‍കി. അറഫയില്‍ സംഗമിക്കാനത്തിയ തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഇാമിനെ പിന്തുടര്‍ന്ന്‌ സ്ഥല സൗകരൃമനുസരിച്ച്‌ പള്ളിക്കകത്തും പള്ളിക്കുപുറത്തെ പ്രവിശാലമായ മൈതാനിയിലുംവെച്ചുമാണ്‌ നിസ്‌ക്കരിച്ചത്‌. അറഫ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന നമിറ പള്ളിക്ക്‌ ഒരുലക്ഷത്തി പതിനെട്ടായിരം സ്‌ക്വയര്‍ മീറ്റര്‍ വിസ്‌തൃതിയാണുള്ളത്‌. മക്കാ ഗവര്‍ണറും സെന്‍ട്രല്‍ ഹജജ്‌ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഖാലിദ്‌ അല്‍ ഫൈസല്‍ രാജകുമാരന്‍ എല്ലാ കാരൃങ്ങള്‍ക്കും നേതൃത്വം നല്‍കി പള്ളിയില്‍ സന്നിഹിതനായിരുന്നു. അബ്ദുള്ള രാജാവിന്റെ അതിഥികളായി വിവിധ രാജൃങ്ങളില്‍നിന്നെത്തിയ 1400 ഹാജിമാരും മറ്റു ഹാജിമാര്‍കൊപ്പം സുരക്ഷിതരായി ഹജജ്‌ കര്‍മ്മം നിര്‍വ്വഹിച്ചതായി അധിതൃകര്‍ അറിയിച്ചു.

അറഫാ മെതാനിയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയ ശേഷം സൂരൃാസ്‌തമയത്തോടെയാണ്‌ ഹാജിമാര്‍ അറഫയോട്‌ വിടപറഞ്ഞത്‌. അറഫയില്‍നിന്നും കാല്‍നടയായും വാഹനങ്ങളിലും യാത്രതിരിച്ച ഹാജിമാര്‍ ഇതിനകം മുസ്‌ദലിന്‍യില്‍ വിശ്രമത്തിനായി എത്തിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക