മുന്‍ ഐഎംഎഫ് മേധാവിക്കെതിരേയുള്ള ലൈംഗിക പീഡനകേസ് തള്ളി
Published on 24 August, 2011
ന്യൂയോര്‍ക്ക്: മുന്‍ ഐഎംഎഫ് മുന്‍മേധാവിയും ഫ്രഞ്ച് പ്രസിഡന്റ്
സ്ഥാനാര്‍ഥിയാകുമെന്നു കരുതപ്പെട്ടിരുന്ന ആളുമായ ഡൊമിനിക് സ്ട്രോസ് കാന്‍
എതിരെയുള്ള ലൈംഗികപീഡന കേസ് അമേരിക്കന്‍ കോടതി തള്ളി. ഹോട്ടല്‍ പരിചാരിക നഫീസ
ടോവ് ഡയല്ലോയെ സ്ട്രോസ് കാന്‍ ലൈംഗികമായി ഉപയോഗിച്ചു എന്ന് കാണിച്ച് നല്കിയ
പരാതിയെതുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സ്ത്രി
ലൈംഗികമായി ഉപയോഗിച്ചു എന്ന പരാതി പിന്‍വലിച്ചിരുന്നു. എന്നാല്‍ പരാതി പണം
തട്ടാനുള്ള നീക്കമായിരുന്നുവെന്നു പിന്നീടു തെളിവു ലഭിച്ചതിനെ തുടര്‍ന്നാണു കേസ്
അവസാനിപ്പിക്കാന്‍ പ്രോസിക്യൂഷന് അനുമതി തേടിയത്.
സ്ട്രോസ്
കാനെതിരെയുള്ള ലൈംഗികപീഡന കുറ്റങ്ങള്‍ ഉപേക്ഷിക്കുന്നതിനു പ്രോസിക്യൂഷന് അനുമതി
തേടിയതു ന്യൂയോര്‍ക്ക് കോടതി ജഡ്ജി മൈക്കല്‍ ഓബസ് അനുവദിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല